ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭയിലെ കൂട്ടുമുഖം സിഎച്ച് സി യിൽ കിടത്തി ചികിത്സയുമായി ബന്ധപ്പെട്ട് എസ്ബിഐ ശ്രീകണ്ഠപുരം നൽകിയ ജനറേറ്ററിന്റെ കൈമാറ്റൽ ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചറുടെ അധ്യക്ഷതയിൽ ഇരിക്കൂർ എംഎൽഎ അഡ്വ സജീവ് ജോസഫ് നിർവഹിച്ചു.
എസ് ബി ഐ DGM സുരേഷ് വാക്കിൽ, RGM ബിജേഷ് ബി തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരുന്നു . ഏകദേശം 9.5 ലക്ഷം രൂപ മുതൽ മുടക്കിൽ ആണ് ജനറേറ്റർ എസ് ബി ഐ നൽക്കുന്നത്. മെഡിക്കൽ ഓഫീസർ വൈശാഖി കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സി ജോസഫ് കൊന്നക്കൽ, പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, ജോസഫീന ടീച്ചർ, ത്രേസ്യാമ്മ മാത്യു, കൗൺസിലർ കെ. ഒ പ്രദീപൻ, HMC അംഗങ്ങളായ കെ.പി ഗംഗാദരൻ, എം സി ഹരിദാസൻ, എൻ പി സിദ്ദിഖ്, സുനിൽ കുമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി നസീമ നന്ദി പറഞ്ഞു. എസ് ബി ഐ ജീവനക്കാർ, ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009