സമരിറ്റൻ – ഒപ്പം ചെമ്പന്തൊട്ടി സോണിൻ്റെ നേതൃത്വത്തിൽ വൈ.എം.സി.എ, സീനിയർ ചേംബർ, ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റി, ടി. എസ്.എസ്., മാതൃവേദി, എം.എസ്.എസ്. തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് പരിശീലനം (CPR ട്രെയിനിങ്ങ്) സംഘടിപ്പിച്ചു.
ചെമ്പന്തൊട്ടി : സമരിറ്റൻ – ഒപ്പം ചെമ്പന്തൊട്ടി സോണിന്റെ നേതൃത്വത്തിൽ വൈ.എം.സി.എ, സീനിയർ ചേംബർ, ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റി, ടി. എസ്.എസ്., മാതൃവേദി, എം.എസ്.എസ്. തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ ചെമ്പന്തൊട്ടിയിൽ ജീവൻ രക്ഷാ പരിശീലനം (CPR ട്രെയിനിങ്ങ്) സംഘടിപ്പിച്ചു. വിവിധ അപകട മുഖങ്ങളിൽ സ്തംഭിച്ച് നിൽക്കാതെ, ഉണർന്ന് പ്രവർത്തിച്ച് ജീവൻ രക്ഷിക്കുന്നവരായി മാറാൻ വേണ്ട പ്രായോഗികപരിശീലനമാണ് നൽകപ്പെട്ടത്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഇൻസ്ട്രക്ടറും കോഴിക്കോട് മിംസ് ഹോസ്പിറ്റലിന്റെ ടെയിനറുമായ ശ്രീ മുനീർ എം.പി ക്ലാസിന് നേതൃത്വം നൽകി. സമരിറ്റൻ ഡയറക്ടർ ഫാ. അനൂപ് നരിമറ്റത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ ഉദ്ഘാടനം ചെയ്തു. ശ്രീ ജോസ് തോണിക്കൽ, കെ.വി.ശശിധരൻ, ലിസി ജിജി മലയത്താഴത്ത്, ജോയി മാളക്കാരൻ, സോയി ജോസഫ് , തങ്കമ്മ കൊച്ചു വേലിൽ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൗട്ട് – ഗൈഡ് – .ജെ.ആർ.സി. അംഗങ്ങൾ ഉടപ്പെടെ നൂറ്റമ്പതിൽ അധികം പേർ ക്യാമ്പിൽ പങ്കു ചേർന്നു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009