കാട്ടാനകൾ ഭക്ഷണമാക്കിയ വാഴകളുടെ അവശിഷ്ടങ്ങൾ.
പയ്യാവൂർ: കാഞ്ഞിരക്കൊല്ലി മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടാനകളുടെ വിളയാട്ടത്തിന് ശമനമാകുന്നില്ല. ശനിയാഴ്ച രാത്രിയിലെത്തിയ കാട്ടാനകൾ രാവിലെയായപ്പോഴേക്കും പ്രദേശത്ത് വൻതോതിൽ കൃഷികൾ നശിപ്പിച്ചു. കുറുവത്താഴത്ത് ബിജുവിൻ്റെ കൃഷിയിടത്തിലാണ് ഏറെയും കൃഷിനാശമുണ്ടായിട്ടുള്ളത്. കായ്ഫലം ലഭിച്ചു തുടങ്ങാറായ തെങ്ങുകളും കുലച്ച വാഴകളും വ്യാപകമായി നശിപ്പിച്ച കാട്ടാനകൾ ബിജുവിൻ്റെ മികച്ച വിളവ് ലഭിക്കാറുള്ള ഇഞ്ചിക്കൃഷിയും പാടെ ചവിട്ടി മെതിച്ച നിലയിലാണുള്ളത്. പ്രദേശത്തെ വനാതിർത്തികളിൽ കാട്ടാനകളെ പ്രതിരാേധിക്കുന്ന സൗരോർജ തൂക്കുവേലികളുണ്ടെങ്കിലും അതിനാവശ്യമായ സംരക്ഷണം നൽകാത്തതിനാൽ പലയിടങ്ങളിലും പ്രവർത്തനരഹിതമാണെന്ന് നാട്ടുകാർ പറയുന്നു. വനപാലകരുടെ നിരീക്ഷണമോ പ്രതിരോധ നടപടികളോ യഥാസമയം ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009