പയ്യാവൂർ: ഭൂമിയുടെയും കെട്ടിടങ്ങളുടെയും രജിസ്ട്രേഷൻ ഫീസ് അമിതമായി വർധിപ്പിച്ചത് സാധാരണ ജനങ്ങൾക്ക് താങ്ങാനാവാത്തതിനാൽ നിരക്കിൽ ഉടൻ തന്നെ കുറവ് വരുത്തണമെന്ന് കേരള കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു വർഷത്തോളമായി കുടുംബസ്വത്ത് ഇഷ്ടദാനം ചെയ്യുന്നതിനു പോലും വൻതുകയാണ് രജിസ്ട്രേഷൻ ഫീസിനത്തിൽ ഈടാക്കുന്നത്. കൂട്ടിയ രജിസ്ട്രേഷൻ നിരക്ക് എത്രയും വേഗത്തിൽ പിൻവലിക്കുകയാണ് വേണ്ടതെന്നും ജില്ല കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് അഡ്വ.റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ അഡ്വ.കെ.എ ഫിലിപ്പ്, ജോസഫ് മുള്ളൻമട, ജോർജ് കാനാട്ട്, വർഗീസ് വയലാമണ്ണിൽ, ജോസ് നരിമറ്റം, ടെൻസൺ ജോർജ് കണ്ടത്തിൻകര, ഏബ്രഹാം ഈറ്റയ്ക്കൽ, ജോയ് തെക്കേടം, ബേബി തോട്ടത്തിൽ, പി.ജെ.പോൾ, ഷീബ തെക്കേടം, ജോസ് വണ്ടാക്കുന്നേൽ, കെ.ജെ മത്തായി, സാബു മണിമല, ഡെന്നിസ് മാണി, രഞ്ജു ചാണക്കാട്ടിൽ, ലിസ ടോം, ബേബിച്ചൻ കളപ്പുര എന്നിവർ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009