തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി ടിഎസ്എസ്എസ് ചെറിയഅരീക്കമല ട്രസ്റ്റ് ഡയറക്ടർ ഫാ.ജോസഫ് പുതുമന പതാക ഉയർത്തുന്നു.
പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ചെറിയഅരീക്കമലയിൽ സംഘടിപ്പിച്ച ചടങ്ങിന് തുടക്കം കുറിച്ച് ടിഎസ്എസ്എസ് ചെറിയഅരീക്കമല ട്രസ്റ്റ് ഡയറക്ടർ ഫാ.ജോസഫ് പുതുമന പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ വയനാട്, വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തന ഫണ്ടിലേക്ക് പതിനായിരം രൂപയും തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നമ്മുടെ വീട് പദ്ധതിയിലേക്ക് ഇരു പത്തയ്യായിരം രൂപയും ടിഎസ്എസ്എസ് തലശേരി അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്തിന് കൈമാറി. ചടങ്ങിൽ ചെറിയഅരീക്കമല ട്രസ്റ്റ് പ്രസിഡൻ്റ് ഷിബു കാവുംപുറത്ത്, സെക്രട്ടറി ജോജോ പുല്ലാട്ട്, ഇടവക കോ ഓർഡിനേറ്റർ ബോബി കടുവാതൂക്കിൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009