ശ്രീകണ്ഠപുരം: ഒക്ടോബർ 15 മുതൽ 19 വരെ ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്കൂളിലും ചെറുപുഷപം യു.പി. സ്കൂളിലുമായി നടക്കുന്ന ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിനായുള്ള സംഘാടകസമിതി രൂപവത്കരണം തിങ്കളാഴ്ച പകൽ 2ന് സെൻ്റ് ജോർജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും
അഡ്വ.സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന അദ്ധ്യക്ഷത വഹിക്കും.തലശ്ശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസി മാനേജർ വെരി റവ.ഫാ.മാത്യു ശാസ്താംപടവിൽ വിശിഷ്ടാതിഥിയാകും. സ്കൂൾ മാനേജർ റവ.ഫാ.ആൻ്റണി മഞ്ഞളാംകുന്നേൽ, എ.ഇ.ഒ പി.കെ. ഗിരീഷ്മോഹൻ തുടങ്ങിയവർ പങ്കെടുക്കും. ഉപജില്ലയിലെ 108 സ്കൂളുകളിൽ നിന്നായി 7000-ൽ ഏറെ കുട്ടികൾ 12 വേദികളിലായി വിവിധമത്സരങ്ങളിൽ മാറ്റുരയ്ക്കും. നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘാടക സമിതിയാണ് കലോത്സവത്തിന് നേതൃത്വം നൽകുന്നത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009