പരിപ്പായി വളവിൽ കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ട് മറിഞ്ഞ സ്കൂട്ടർ.
ശ്രീകണ്ഠപുരം∙ തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ പരിപ്പായി വളവിൽ അപകട ഭീഷണി. ഇരു ചക്രവാഹനങ്ങൾ സ്ഥിരമായി അപകടത്തിൽ പെടുന്നു. കഴിഞ്ഞ ദിവസം ഇവിടെ സ്കൂട്ടി മറിഞ്ഞ് പരുക്കേറ്റയാൾ ചികിത്സയിലാണ്. സംസ്ഥാന പാതയിലെ വീതിയില്ലാത്ത വളവാണിത്. കമ്യൂണിറ്റി ഹാൾ റോഡിൽ നിന്ന് വരുന്ന വാഹനങ്ങളും, സംസ്ഥാന പാതയിലൂടെ പോകുന്ന വാഹനങ്ങളും പതിവായി ഇവിടെ സന്ധിക്കുന്നു.ഈ വളവ് വീതികൂട്ടണമെന്ന ആവശ്യത്തിന് 3 പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഓരോ ദിവസവും വാഹനങ്ങളുടെ എണ്ണം കൂടി വരികയാണ്. ശ്രീകണ്ഠപുരം ജിഎച്ച്എസ്എസിൽ പഠിക്കുന്ന കുട്ടികൾ ജീവൻ പണയപ്പെടുത്തിയാണ് ഈ വളവ് വഴി പോകുന്നത്. ഒരു ഭാഗത്ത് നടവഴി പേരിന് ഉണ്ട്. എന്നാൽ ഇവിടെ എപ്പോഴും വാഹനങ്ങൾ നിർത്തിയിട്ടിട്ടുണ്ടാകും. അടുത്ത കാലത്തായി ഇവിടെ വലിയൊരു വ്യാപാര സ്ഥപനം വന്നിട്ടുണ്ട്. ഇവിടെ സാധനങ്ങൾ കയറ്റാനും ഇറക്കാനും എത്തുന്ന വലിയ വാഹനങ്ങൾ ധാരാളമാണ്. മിക്കപ്പോഴും വളവിൽ ഗതാഗതക്കുരുക്കുണ്ട്. ഇരിക്കൂർ പിഡബ്ല്യുഡി സെക്‌ഷൻ പരിധിയിലാണ് ഈ ഭാഗം.നേരത്തെ മുതൽ ഈ പ്രശ്നം പിഡബ്ല്യുഡിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇതു വരെ നടപടികൾ ഒന്നും എടുത്തിട്ടില്ല. മഴ പെയ്താൽ പരിപ്പായി ടൗണിൽ വെള്ളക്കെട്ടും പതിവാണ്. കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് ഒഴുക്കി വിടാൻ സംവിധാനം ഇല്ലാത്ത അവസ്ഥ വേറെയും . വളവിന് വീതികൂട്ടാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം വ്യാപകമായിട്ടുണ്ട്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009