ശ്രീകണ്ഠാപുരം വാർത്തകൾ

തിരൂർ-ചമതാച്ചാൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി ജില്ലാ പഞ്ചായത്തിന് നാട്ടുകാരുടെ ഭീമ ഹർജി

Whatsapp Image 2024 08 30 At 15.53.08

പടിയൂർ, പയ്യാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തിരൂർ- ചമതച്ചാൽ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഒപ്പിട്ട നിവേദനം തിരൂർ ഇടവക വികാരി ഫാ.സജി മേക്കാട്ടേൽ, പെതു പ്രവർത്തകൻ രാജീവ് ജോസഫ് എന്നിവർ ചേർന്ന് കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യക്ക് നൽകുന്നു.

പരസ്യം

പയ്യാവൂർ:  പടിയൂർ, പയ്യാവൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തിരൂർ-ചമതാച്ചാൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ കണ്ണൂർ ജില്ല പഞ്ചായത്തിന് ഭീമ ഹർജി നൽകി.  തിരൂർ സെന്റ് ഫ്രാൻ‌സിസ് അസീസി ഇടവകയുടെ ആഭിമുഖ്യത്തിൽ ആയിരത്തോളം  നാട്ടുകാർ ഒപ്പിട്ട നിവേദനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യക്ക് സമർപ്പിച്ചത്.  ഇടവക വികാരി ഫാ. സജി മേക്കാട്ടേൽ, രാജീവ്‌ ജോസഫ്, രാജു കാഞ്ഞിരംതറപ്പേൽ, ജോണി പടിയാനിക്കൽ,  ജോർജ് ജോസഫ് കോളരിക്കൽ, ബിജു മേക്കാട്ടേൽ എന്നിവർ നേതൃത്വം നൽകി. കണിയാർവയൽ-ഉളിക്കൽ  റോഡിൽ നിന്ന്, ആലക്കോട്- ഉളിക്കൽ മലയോര ഹൈവേയിലേക്കുള്ള  പ്രധാന പാതയാണ് തിരൂർ-ചമതാച്ചാൽ റോഡ്. ഈ റോഡിനു കുറുകെയുള്ള ചമതാച്ചാൽ പുഴയിൽ 2021 ൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ  നിർമാണം  പൂർത്തിയാക്കി ഉദ്ഘാടനവും നടത്തിയിട്ടുള്ളതാണ്. പാലം യാഥാർത്ഥ്യമായി വർഷങ്ങൾ കഴിഞ്ഞിട്ടും ഉപയോഗിക്കാനാവത്തത് തിരൂർ-ചമതാച്ചാൽ റോഡ് ഗതാഗത യോഗ്യമാക്കാത്തതിനാലാണന്ന് നിവേദനത്തിൽ പറയുന്നു. ഇരിക്കൂർ നിയോജക  മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന മലയോരവാസികൾക്ക്  മട്ടന്നൂർ വിമാനത്താവളത്തിൽ  എത്തിച്ചേരാവുന്ന എളുപ്പമാർഗം കൂടിയാണിത്. എന്നാൽ സ്കൂൾ വിദ്യാർത്ഥികളടക്കം അയ്യായിരത്തിലേറെയുള്ള പ്രദേശവാസികൾക്ക് നിത്യവും യാത്ര ചെയ്യേണ്ടത് അത്യധികം ദുർഘടാവസ്ഥയിലായ  ഈ റോഡിലൂടെയാണ്. 2021-ൽ പാലം വന്നതോടെ വർഷകാല യാത്രാ ദുരിതം അവസാനിച്ചെന്ന് ആശ്വസിച്ചിരുന്ന നാട്ടുകാർ  ഇപ്പോൾ റോഡിൻ്റെ ശോച്യാവസ്ഥയിലാണ് കഷ്ടപ്പെടുന്നത്.  തിരൂർ മുതൽ ചമതാച്ചാൽ വരെ 800 മീറ്റർ മാത്രം ദൂരമുള്ള ഈ റോഡ് അടിയന്തിരമായി നവീകരണം നടത്തണമെന്ന് നിരവധി തവണ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ  സാഹചര്യത്തിൽ, പ്രദേശവാസികളുടെ യാത്രാ ദുരിതം മനസിലാക്കി അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ ജില്ലാ പഞ്ചായത്ത് തയാറാകണമെന്നാണ് നിവേദനത്തിലെ ആവശ്യം.  റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm