ശ്രീകണ്ഠപുരം : ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിലേക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മാറ്റിസ്ഥാപിക്കുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേയൻ (കെ.പി.പി.എച്ച്.എ.) ഇരിക്കൂർ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വാടകക്കെട്ടിടത്തിൽ കടമുറികളുടെ മുകളിലായി അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയാണ് ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് 29 എ.ഇ.ഒ. ഓഫീസുകൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. ഇവ തൊട്ടടുത്ത് ലഭ്യമായ സർക്കാർ കെട്ടിടത്തിലേക്ക് മാറ്റാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒഴിഞ്ഞുകിടക്കുന്ന മൂന്നുക്ലാസ് മുറികളാണ് വിദ്യാഭ്യാസ ഓഫീസിനായി ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009