ശ്രീകണ്ഠാപുരം വാർത്തകൾ

മാധ്യമങ്ങളും സാംസ്കാരിക സംഘടനകളും മദ്യവിമുക്തമാകണം:  മദ്യ വിരുദ്ധ സമിതി  

Images (38)

പയ്യാവൂർ: മദ്യവിമുക്ത കേരളം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്കും സാംസ്കാരിക സംഘടനകൾക്കുമുള്ള പങ്ക് വളരെ വലുതാണെന്നും അവ പൂർണമായും ഈ ആശയത്തെ ഉൾക്കൊള്ളണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയും തലശേരി അതിരൂപതാ കമ്മിറ്റി അഭിപ്രായപ്പെട്ടു

പരസ്യം

നവമാധ്യമങ്ങൾ വഴി മദ്യ, ലഹരി ഉപയോഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങൾ ഉണ്ടാകരുതെന്നും യുവജനങ്ങൾ ജാഗ്രത പുലർത്തി മദ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും യോഗം ആഹ്വാനം ചെയ്തു. യുവജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമകളിൽ മദ്യപാനത്തെയും ലഹരിവസ്തുക്കളുടെ ഉപയോഗത്തെയും ആകർഷകമായി അവതരിപ്പിക്കരുത്. ഇന്ന് സിനിമാ രംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയുടെ മൂലകാരണം മദ്യ, ലഹരി വസ്തുക്കളുടെ ഉപയോഗമാണെന്ന് സർക്കാർ നിയമിച്ച കമ്മീഷൻ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ഭരണാധികാരികൾ കണ്ടില്ലെന്ന് നടിക്കരുത്. ധനസമ്പാദനത്തിന് മദ്യവ്യാപാരം നടത്തുന്ന സർക്കാർ നിലപാട് അപലപനീയമാണ്. ഈ കാരണം കൊണ്ടുതന്നെ അക്രമങ്ങളുടെയും ഇന്നു കേൾക്കുന്ന മൂല്യശോഷണത്തിന്റെയും പ്രതിസ്ഥാനത്ത് സർക്കാരാണ്. സാംസ്കാരിക നായകൻമാരും സംഘടനകളും വർധിച്ചുവരുന്ന മദ്യ, ലഹരി ഉപയോഗങ്ങൾക്കെതിരെ രംഗത്തു വരണമെന്നും യോഗം അഭ്യർത്ഥിച്ചു. പൈസക്കരി ഫൊറോന സഹവികാരി ഫാ.നോയൽ ആനിക്കുഴിക്കാട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ സമിതി അതിരൂപതാ പ്രസിഡന്റ് തോമസ് വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. ജോസ് ചിറ്റേട്ട്, അഗസ്റ്റിൻ ചക്കാനിക്കുന്നേൽ, ജോസ് ചാരശേരിൽ, ഷിനോ പാറയ്ക്കൽ, വിൻസെന്റ് മുണ്ടാട്ടുചുണ്ടയിൽ, സോയി ജോസഫ്, ഷെൽസി കാവനാടിയിൽ, പുഷ്പ വെള്ളാപ്പാടം, സിസ്റ്റർ ജോസ് മരിയ സിഎംസി, ജിൻസി കുഴിമുള്ളിൽ എന്നിവർ പ്രസംഗിച്ചു.  റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm