തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി ചെമ്പേരി മേഖല വാർഷിക പൊതുയോഗം അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു
പയ്യാവൂർ:തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി ചെമ്പേരി റീജിയന്റെ വാർഷിക പൊതുയോഗം ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ വച്ച് തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പത്ത് ഉദ്ഘാടനം ചെയ്തു. ചെമ്പേരി ലൂർദ് മാതാ ബസലിക്ക റക്ടർ ഡോ ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. ടി എസ് എസ് എസ് അസോസിയേറ്റ് ഡയറക്ടർ ഡോ ലൂക്കോസ് മാടശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ചെമ്പേരി റീജിയൻ ഡയറക്ടർ ഫാ. ജോബി ചെരുവിൽ ആമുഖപ്രഭാഷണം നടത്തി. ടി എസ് എന്ന് എസ് അതിരൂപത പ്രസിഡണ്ട് ജോഷി കുന്നത്ത് ജനകീയ സംഘങ്ങളുടെ പ്രവർത്തനങ്ങളെ അവലോകനം ചെയ്തു സംസാരിച്ചു. മേഖലാ സെക്രട്ടറി ജെസ്സി തങ്കച്ചൻ റിപ്പോർട്ട് അവതരിപ്പിച്ചു, സംഘനിധി റിപ്പോർട്ട് മേഖല കോഡിനേറ്റർ ഡിസ്റ്റർ ആലിസ് മാത്യു അവതരിപ്പിച്ചു. പ്രോഗ്രാം മാനേജർ ലിസി ജിജി, ജോയിച്ചൻ പാറത്താനം, ബേബി മുല്ലൂർ, തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച ക്രെഡിറ്റ് യൂണിയൻ അവാർഡുകൾ അരീക്കമല ട്രസ്റ്റ്, ചെമ്പേരി ട്രസ്റ്റ്, കുടിയമ്മല ട്രസ്റ്റ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച മഹിളാ സേവാ സംഘം അവാർഡ് സംയുക്ത എം എസ് എസ് ചെമ്പൻതൊട്ടി, മണ്ടളം ട്രസ്റ്റ്, വിമൽജ്യോതി എംഎസ്എസ് ചെമ്പേരി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മികച്ച ഗ്രാമിക യൂണിറ്റായി ലസിഗിരി ഗ്രാമികയെ തെരഞ്ഞെടുത്തു. മികച്ച യൂണിറ്റ് ഡയറക്ടർ ആയി റവ ഡോ.ജോർജ് കാഞ്ഞിരക്കാട്ടിനെ അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് ആദരിച്ചു. മേഖലയിലെ മികച്ച കർഷകനായി ബേബി മുല്ലൂരിനെയും, കുട്ടി കർഷകനായി തോമസ് കൂനാനിയെയും ചടങ്ങിൽ ആദരിച്ചു. 18 യൂണിറ്റുകളിൽ നിന്നായി 180 പ്രതിനിധികൾ പങ്കെടുത്തു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009