പയ്യാവൂർ ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ കരിമ്പക്കണ്ടി നഗർ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത് കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി അനൂജ് പലിവാൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: കരിമ്പക്കണ്ടി നഗർ നിവാസികൾക്കായി പയ്യാവൂർ ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി നേതൃത്വം നൽകിയ പരാതി പരിഹാര അദാലത്ത് കരിമ്പക്കണ്ടി നഗർ സാംസ്കാരിക നിലയത്തിൽ നടന്നു. കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി അനൂജ് പലിവാൽ അദാലത്ത് ഉദ്ഘാടനം ചെയ്ത് പരാതികൾ സ്വീകരിച്ചു. എല്ലാ പരാതികളും എത്രയും വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം എസ്ഐ രാജേഷ് മരാംഗലത്ത് ആമുഖ പ്രഭാഷണം നടത്തി. കണ്ണൂർ റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് എം.പി.വിനോദ്, തളിപ്പറമ്പ് ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെയിംസ് തുരുത്തേൽ, പയ്യാവൂർ പഞ്ചായത്ത് വാർഡ് മെംബർ രൂപേഷ്, പയ്യാവൂർ എസ്ഐ വത്സരാജൻ എന്നിവർ പ്രസംഗിച്ചു. തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസ് എസ്ഐ സി.തമ്പാൻ ബോധവത്കരണ ക്ലാസ് നയിച്ചു. പഞ്ചായത്ത്, റവന്യൂ, എക്സൈസ്, ഫോറസ്റ്റ് എന്നീ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുത്തു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009