തളിപ്പറമ്പ് :- എക്സൈസ് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി കമ്പിൽ സ്വദേശിയായ യുവാവ് പിടിയിലായി.
കമ്പിൽ കുമ്മായക്കടവ് ആച്ചിത്തറ വീട്ടിൽ എ.ഷഹലിനെ (26) ആണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി. ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ പറശ്ശിനിക്കടവ് പാലത്തിനു സമീപത്തുനിന്ന് പിടികൂടിയത്. 150 മില്ലിഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി വിജിത്ത്, പി.പി റെനിൽ കൃഷ്ണൻ, എം.വി ശ്യാം രാജ്, എം.കലേഷ്, എം.വി സുനിത എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009