ചൂരൽമല മുണ്ടക്കൈ എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്കും മരണപ്പെട്ട വ്യാപാരികൾക്കും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വിവിധ സഹായ പദ്ധതികൾ പ്രഖ്യാപിച്ചു
കടകൾ നഷ്ടപ്പെട്ടവർക്ക്10 ലക്ഷം രൂപ വരെയും മരണപ്പെട്ട വ്യാപാരികളുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ തോതിലും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയുംചികിത്സയിൽ ഉള്ള വ്യാപാരികൾക്ക് ചികിത്സാധന സഹായവും ആണ് പ്രഖ്യാപനം കൂടാതെ വ്യാപാര സ്ഥാപനം പൂർണമായി നഷ്ടപ്പെട്ടവർക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തി സ്ഥാപനങ്ങൾ നിർമിച്ചു നൽകുകയും ചെയ്യും സർക്കാരിൻറെ പുനരധിവാസ പദ്ധതിയിൽ വീട് നിർമ്മിച്ച നൽകുന്നതിനുവേണ്ടി മൂന്ന് ഏക്കർ സ്ഥലം സംഘടന നൽകും ചൂരൽമല മുണ്ടക്കൈ എന്നിവിടങ്ങളിലെ നാശനഷ്ടങ്ങൾ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഭാരവാഹികൾ നേരിട്ട് കണ്ടു വിലയിരുത്തി ബോധ്യപ്പെട്ടതിനുശേഷം ആണ് പ്രഖ്യാപനം നടത്തിയത് വ്യാപാരസ്ഥാപനങ്ങൾ പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും മരണപ്പെട്ട വ്യാപാരികൾക്കും വിവിധ കാറ്റഗറികളിലായി ആണ് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള വിവിധ സഹായ പദ്ധതികൾ പ്രഖ്യാപിച്ചത് മുണ്ടക്കൈ എന്ന സ്ഥലം ഇനി വ്യാപാരത്തിനോ താമസത്തിനൊ അനുയോജ്യമല്ലാത്ത വിധം തകർന്നു കിടക്കുകയാണ്. എന്നാൽ ചൂരൽ മലയുടെ പടിഞ്ഞാറുവശം കെട്ടിടങ്ങൾക്ക് വലിയ നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടില്ല അവിടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് സ്ഥാപനങ്ങൾ തുടങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കാൻ ഇന്ന് കൽപ്പറ്റയിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു ഉരുൾപൊട്ടലിൽ മരണപ്പെട്ട നാസർ, ചാന്ത് മുഹമ്മദ്,മുനീർ, ഷമീർ യൂസഫ് എന്നീ വ്യാപാരികളുടെ ആശ്രിതർക്കാണ് ധനസഹായം പ്രഖ്യാപിച്ചത് സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര,ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ട്രഷറർ എസ് ദേവരാജൻ വർക്കിംഗ് പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി വൈസ് പ്രസിഡണ്ട് മാരായ, കെ.വി അബ്ദുൽഹമീദ്, എം കെ തോമസ് കുട്ടി കെ .അഹമ്മദ് ശരീഫ് എ ജെ ഷാജഹാൻ, ബാബു കോട്ടയിൽ, ബാപ്പു ഹാജി സണ്ണി പൈമ്പിള്ളിൽ സെക്രട്ടറി മാരായ എ ജെ റിയാസ്, ധനീഷ് ചന്ദ്രൻ, വൈ വിജയൻ, ജോജിൻ ടി ജോയ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലിം രാമനാട്ടുകര എന്നിവർ യോഗം ചേർന്നാണ് സഹായധന പ്രഖ്യാപനം നടത്തിയത്
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009