കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘അൽഗോരിതങ്ങളുടെ നാട് ‘ എന്ന നോവലിലൂടെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ ഉണ്ണി അമ്മയമ്പലത്തിന് അഷിത സാംസ്കാരിക വേദി നൽകിയ സ്വീകരണത്തിൽ കഥാകൃത്ത് സുഭാഷ് ചന്ദ്രൻ ഉപഹാരം സമ്മാനിക്കുന്നു.
പയ്യാവൂർ: കേന്ദ്ര ബാല സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഉണ്ണി അമ്മയമ്പലത്തിനെ അഷിത സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കഥാകൃത്ത് സുഭാഷ് ചന്ദ്രൻ അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു. അഡ്വ.എ.ആർ.അരവിന്ദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ അർഷാദ് ബത്തേരി മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം കുഞ്ഞാപ്പ, കവി ശ്യാം തറമേൽ, ബാലസാഹിത്യകാരി അഞ്ജലി രാജീവ്, വി.കെ.ഷീന, കഥാകൃത്ത് സുഭാഷ് പയ്യാവൂർ എഴുത്തുകാരൻ സുരേന്ദ്രൻ ശ്രീമൂലനഗരം, മാധ്യമ പ്രവർത്തകൻ പ്രമോദ് ഗംഗാധരൻ, പ്രദീപ് കൂത്തുപറമ്പ് എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009