ശ്രീകണ്ഠാപുരം വാർത്തകൾ

വീടുകൾക്കും കെട്ടിടങ്ങൾക്കും സോളാർ പാനലുകൾ നിർബന്ധമാക്കണം: കത്തോലിക്കാ കോൺഗ്രസ്

Images (34)

കേരളത്തിൽ വൈദ്യുതിയുടെ ഉപയോഗം അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പഴയതും പുതിയതുമായ കെട്ടിടങ്ങൾക്ക് സോളാർ പാനലുകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന നിയമം സർക്കാർ കൊണ്ടുവരണം: കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി അഭിപ്രായപ്പെട്ടു.

പരസ്യം

പയ്യാവൂർ: കേരളത്തിൽ വൈദ്യുതിയുടെ ഉപയോഗം അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പഴയതും പുതിയതുമായ കെട്ടിടങ്ങൾക്ക് സോളാർ പാനലുകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന നിയമം സർക്കാർ കൊണ്ടുവരണം. മഴവെള്ള സംഭരണി നിർബന്ധമാക്കിയത് പോലെ  ഈ നിയമവും കൊണ്ടുവന്നാൽ കേരളത്തിലെ കെഎസ്ഇബി  വഴിയുള്ള വൈദ്യുതി ഉപയോഗം ഗണ്യമായി കുറയുമെന്നും കേരളം  വൈദ്യുതി മിച്ച സംസ്ഥാനമാകുമെന്നും കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളം വൈദ്യുതി മിച്ച സംസ്ഥാനമായാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നമ്മുടെ സംസ്ഥാനത്ത് ആണവ നിലയം പോലുള്ള മറ്റ് വൈദ്യുത സംവിധാനങ്ങൾ അവശ്യമായി വരില്ലയെന്നും യോഗം വ്യക്തമാക്കി. സോളാർ പാനലുകൾ നിർബന്ധമാക്കുമ്പോൾ നിലവിൽ നൽകിവരുന്ന സബ്സിഡി തുക വർധിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണം. അങ്ങനെയായാൽ  സർക്കാരിന്റെ തീരുമാനം നടപ്പാക്കാൻ മുഴുവൻ ജനങ്ങളും ഉത്സാഹപൂർവം മുന്നോട്ടു വരും.  വികസിത കേരളം യാഥാർത്ഥ്യമാക്കാനാണ് സർക്കാരിൻ്റെ ലക്ഷ്യമെങ്കിൽ ഇത്തരം നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള ആർജ്ജവം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് വിവിധ മേഖലകളിലെ കത്തോലിക്ക കോൺഗ്രസ് പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, സിജോ കണ്ണേഴത്ത്, വർഗീസ് പള്ളിച്ചിറ, ജോർജ് കാനാട്ട്, ജെയിംസ് പേരുക്കുന്നേൽ, ഡേവിസ് ആലങ്ങാടൻ, സെബാസ്റ്റ്യൻ ജാതികുളം, ജോസഫ് കൊച്ചുകുന്നുംപുറത്ത്, സരിത മഞ്ഞപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.  റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം