ശ്രീകണ്ഠാപുരം വാർത്തകൾ

തെരേസ ഭവനിൽ അനാഥ-അഗതി ദിനാചരണവും വിശുദ്ധ മദർ തെരേസ അനുസ്മരണവും നടന്നു

Whatsapp Image 2024 08 26 At 18.30.58

പയ്യാവൂർ വെമ്പുവയിലെ അഗതി സംരക്ഷണ കേന്ദ്രമായ തെരേസ ഭവനിൽ നടന്ന അനാഥ-അഗതി ദിനാചരണവും വിശുദ്ധ മദർ തെരേസ അനുസ്മരണവും കണ്ണൂർ ജില്ല അസിസ്റ്റൻ്റ് കളക്ടർ ഗ്രന്ഥെ സായികൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.  

പരസ്യം

പയ്യാവൂർ: കേരള സർക്കാർ അനാഥ-അഗതി ദിനമായി ആചരിച്ചുവരുന്ന വിശുദ്ധ മദർ തെരേസയുടെ ജന്മദിനമായ ഇന്ന് സാമൂഹ്യനീതി വകുപ്പിന്റെയും  ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ജില്ല തലത്തിൽ സംഘടിപ്പിച്ച ചടങ്ങ് പയ്യാവൂർ വെമ്പുവയിലെ അഗതി സംരക്ഷണ കേന്ദ്രമായ തെരേസ ഭവനിൽ നടന്നു. കണ്ണൂർ ജില്ല അസിസ്റ്റൻ്റ് കളക്ടർ ഗ്രന്ഥെ സായികൃഷ്ണ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവർക്ക് കൂടി വേണ്ടിയല്ലാതെയുളള ജീവിതം ജീവിതമല്ലെന്നും നല്ല പ്രവൃത്തികൾക്കാണ് വാക്കുകളേക്കാൾ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഷൈബി അധ്യക്ഷത വഹിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ്  മെംബർ സിസ്റ്റർ വിനീത ഡിഎസ്എസ് മുഖ്യാതിഥിയായിരുന്നു. ജില്ല സാമൂഹിക നീതി ഓഫീസർ പി.ബിജു ആമുഖപ്രഭാഷണവും വെമ്പുവ ഇടവക വികാരി ഫാ.ജോർജ് എളൂക്കുന്നേൽ മദർ തെരേസ അനുസ്മരണ പ്രഭാഷണവും നടത്തി. ഏരുവേശി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ടെസി ഇമ്മാനുവൽ, പി.കെ.നാസർ, എം.ജെ.സ്റ്റീഫൻ, തെരേസ ഭവൻ ഡയറക്ടർ ബ്രദർ ടി.കെ.സജി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.   റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം