പയ്യാവൂർ: വിശുദ്ധ മദർ തെരേസയുടെ നാമത്തിൽ ലോകത്ത് ആദ്യമായി സ്ഥാപിതമായ പാടാംകവല തീർത്ഥാടന പള്ളിൽ 11 ദിവസം നീളുന്ന നൊവേനക്കും തിരുനാളാഘോഷങ്ങൾക്കും തുടക്കം കുറിച്ച് വികാരി ഫാ.വർഗീസ് കളപ്പുരയ്ക്കൽ കൊടിയേറ്റി.
തുടർന്ന് വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവക്ക് ഫാ.അലക്സ് നിരപ്പേൽ നേതൃത്വം നൽകി. സെപ്റ്റംബർ 4 വരെ വൈകുന്നേരം 3.30 ന് ദിവ്യകാരുണ്യ ആരാധന, 4 ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ.ജോസഫ് ഓരത്തേൽ, ഫാ.ജെയ്സ് കുരിശുംമൂട്ടിൽ, ഫാ.ജോസ് കറുകപ്പറമ്പിൽ, ഫാ.ജോസ് മാടപ്പാട്ട്, ഫാ.ടോണി കുന്നത്ത്, ഫാ.ജോസഫ് മുട്ടത്തുകുന്നേൽ, ഫാ.തോമസ് കാരുവള്ളിൽ, ഫാ.ഗോഡ്സൺ മൈപ്പാൻ, ഫാ.ജോസഫ് മമ്പള്ളിക്കുന്നേൽ, ഫാ.വർഗീസ് കളപ്പുരയ്ക്കൽ, ഫാ.നോബിൾ ഓണംകുളം എന്നിവർ വിവിധ ദിവസങ്ങളിൽ കാർമികത്വം വഹിക്കും. ഇടവക ദിനമായ 5 ന് രാവിലെ 10 ന് ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞറളക്കാട്ടിൻ്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയെ തുടർന്ന് ഊട്ട് നേർച്ചയോടെ തിരുനാളിന് കൊടിയിറങ്ങും. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009