പയ്യാവൂർ പൊന്നുംപറമ്പ് വയോജന കേന്ദ്രത്തിൽ നടന്ന കെഎസ് സിഎഫ് വാർഷിക പൊതുയോഗം ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി ചെയർമാൻ ജോണി മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകന്നു.
പയ്യാവൂർ: വയോജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ആരോഗ്യ ഇൻഷ്വറൻസ് ലഭ്യമാകുന്ന പദ്ധതി നടപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) പയ്യാവൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വൈദ്യുതി നിരക്ക് വർധനയിൽ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. പയ്യാവൂർ പൊന്നുംപറമ്പ് വയോജന കേന്ദ്രത്തിൽ നടന്ന യോഗം കെഎസ് സിഎഫ് ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി ചെയർമാൻ ജോണി മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ മേക്കൊമ്പനാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിലിപ്പ് കോളങ്ങായിൽ ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഡെയ്സി ചിറ്റൂപ്പറമ്പിൽ, വർഗീസ് ഐപ്പൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009