പയ്യാവൂർ ചാമക്കാൽ ശ്രീനാരായണ യുപി സ്കൂളിൽ മികവ് പ്രവർത്തനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പ്രദേശത്തെ മികച്ച കർഷകൻ രാജു ആനക്കല്ലുങ്കലിനെ ആദരിച്ചപ്പോൾ.
പയ്യാവൂർ: ചാമക്കാൽ ശ്രീനാരായണ യുപി സ്കൂളിൽ ‘മണ്ണറിയാം വിളയറിയാം’ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു, സ്കൂളിൻ്റെ ഈ വർഷത്തെ മികവ് പ്രവർത്തനത്തിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായാണ് മുഖാമുഖം പരിപാടി നടത്തിയത്. പയ്യാവൂർ കൃഷിഭവനിലെ അസിസ്റ്റൻ്റ് കൃഷി ഓഫീസർ എം.എം.രമേശൻ ബോധവത്കരണ ക്ലാസ് നയിച്ചു. വിവിധ തരം മണ്ണുകൾ, മണ്ണ് പരിശോധന രീതി, ഓരോ തരം മണ്ണിനും അനുയോജ്യമായ വിളകൾ, വളപ്രയോഗം, വിളകളെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ, അവയുടെ നിയന്ത്രണ മാർഗങ്ങൾ, ജൈവ-രാസ വളങ്ങളുടെ ഗുണദോഷങ്ങൾ, എന്നിവ അദ്ദേഹം ക്ലാസിൽ വിശദമാക്കി. സ്കൂൾ വളപ്പിലുള്ള പച്ചക്കറിത്തോട്ടത്തിലെ കീടങ്ങളെ നശിപ്പിക്കാനുള്ള ജൈവിക മാർഗങ്ങൾ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായും നൽകി. ചടങ്ങിൽ പ്രദേശത്തെ മികച്ച കർഷകൻ രാജു ആനക്കല്ലുങ്കലിനെ ആദരിച്ചു. പഴയകാല കാർഷികാനുഭവങ്ങൾ അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവച്ചു. എം. ഷീജ, പി.കെ.ഹോളി എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009