ചെമ്പേരി മേഖലയിലെ കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾക്കായി കുടിയാന്മല ഫാത്തിമ മാതാ പാരീഷ് ഹാളിൽ സംഘടിപ്പിച്ച പഠന ശില്പശാലയിൽ ‘ കത്താേലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ.പോൾ വള്ളോപ്പിള്ളിൽ ക്ലാസ് നയിക്കുന്നു.
ശ്രീകണ്ഠപുരം : കത്തോലിക്ക കോൺഗ്രസ് ചെമ്പേരി ഫൊറോന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി മേഖലയിലെ യൂണിറ്റ് ഭാരവാഹികൾക്കായി സംഘടിപ്പിച്ച പഠന ശില്പശാല കുടിയാന്മല ഫാത്തിമ മാതാ പാരീഷ് ഹാളിൽ നടന്നു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം ശില്പശാല ഉദ്ഘാടനം ചെയ്തു. ഫെറോന ഡയറക്ടർ ഫാ.പോൾ വള്ളാേപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫൊറോന പ്രസിഡൻ്റ് ബിജു മണ്ഡപത്തിൽ ആമുഖ പ്രഭാഷണം നടത്തി. അതിരൂപത സെക്രട്ടറി സിജോ കണ്ണേഴത്ത്, നിർവാഹക സമിതി അംഗം ഷെൽസി കാവനാടിയിൽ, ഫൊറോന സെക്രട്ടറി തങ്കച്ചൻ വെണ്ണായപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു. സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ സാമൂഹിക പ്രസക്തിയെ കുറിച്ച് ജോബി ജോണും സംഘടനയുടെ ശാക്തീകരണം സംബന്ധിച്ച് ഫാ.പോൾ വള്ളോപ്പിള്ളിയും ക്ലാസുകൾ നയിച്ചു. സണ്ണി വാഴയിൽ, ബിജു കാരിയ്ക്കൽ, ലിജോ പനച്ചിയ്ക്കൽ എന്നിവർ നേതൃത്വം നൽകി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009