പയ്യാവൂർ: വയനാടിനൊപ്പം പ്രകൃതി സംഹാര താണ്ഡവമാടിയ വിലങ്ങാട് മഞ്ഞക്കുന്ന് പ്രദേശങ്ങൾ പൈസക്കരി ദേവമാതാ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റംഗങ്ങളായ വിദ്യാർത്ഥികൾ സന്ദർശിക്കുകയും ദുരന്തബാധിതരെ ആശ്വസിപ്പിച്ച് സഹായങ്ങൾ കൈമാറുകയും ചെയ്തു.
ഇപ്പോഴും ഭയം വിട്ടുമാറാതെ, മഴ പെയ്യുമ്പോൾ സമാധാനത്തോടെ ഉറങ്ങാൻ കഴിയാത്ത ധാരാളം ആളുകളെ അവിടെ കണ്ടുമുട്ടി. പുതിയാമറ്റത്തിൽ പാപ്പച്ചൻ ചേട്ടനും അന്നമ്മ ചേടത്തിക്കും കഴുത്തൊപ്പം ചളിയിൽ മുങ്ങി പോയ പശുവിൻ്റെ വെപ്രാളം പങ്കുവച്ചപ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ദുരന്തത്തിന്റെ പ്രഭവ കേന്ദ്രമായ മഞ്ഞക്കുന്നിൽ നിന്ന് കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ തങ്ങൾ നട്ടുനനച്ചു വളർത്തിയ കൃഷിയിടങ്ങൾ ഞൊടിയിടയിൽ അപ്രത്യക്ഷമാവുന്നത് നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. മികച്ച സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തി മുന്നേറിക്കൊണ്ടിരിക്കുന്ന പൈസക്കരി ദേവമാതാ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് ടിമംഗങ്ങൾ വിലങ്ങാട് ഉരുൾപൊട്ടലിൽ സർവതും നഷ്ടപെട്ട വിദ്യാർത്ഥികൾക്ക് നൽകാനായി എത്തിച്ച പഠനോപകരണങ്ങൾ വിലങ്ങാട് എസ്ജി ഹൈസ്കൂളിലെ സ്കൗട്ട് മാസ്റ്റർ സിബി ജോസഫും സഹ അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി. അധ്യാപകരായ അരുൺ പോൾ, ബിബിൻ ജോസ് , ബെറ്റിമോൾ മാത്യു, ജോമസ് ജോസ് എന്നിവർ നേതൃത്വം നൽകി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009