രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോ ഓർഡിനേറ്റർ അഡ്വ. കെ.വി.ബിജു, സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾ വയനാട്ടിലെ ഉരുപൊട്ടലിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിക്കുന്നു.
കല്പറ്റ: പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്നയിടങ്ങളിലെല്ലാം കർഷകരെ പ്രതികളാക്കാനുള്ള പ്രവണത വർധിച്ചു വരുന്നത് തികച്ചും ദുരുദ്ദേശപരമായാണെന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘ്. കർഷകർ കൃഷി ചെയ്യുന്നതും കളപറിക്കുന്നതുമാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്നതെന്ന് ചിലർ നിരന്തരമായി പ്രചാരണം നടത്തുന്നത് കർഷകരുടെ ആത്മവീര്യം തകർക്കാനാണെന്നും, യാഥാർത്ഥ്യം മറച്ചുവച്ച് കർഷകരെ കുറ്റക്കാരാക്കാൻ ശ്രമിക്കുന്ന അധികാരികളും കപട പരിസ്ഥിതി വാദികളും തെറ്റു തിരുത്തണമെന്നും രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അടുത്ത കാലങ്ങളിലുണ്ടായ ഭൂരിപക്ഷം ഉരുൾപൊട്ടലുകളും നിബിഡ വനങ്ങൾക്കുള്ളിലാണ് സംഭവിച്ചിട്ടുള്ളത്. നൂറു കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ചൂരൽമല, മുണ്ടക്കൈ ഉരുൾ പൊട്ടലിൻ്റെയും 2018-ൽ ഉണ്ടായ പുത്തുമല, കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ അടക്കമുള്ള ഉരുൾപൊട്ടലുകളുടെയും പ്രഭവകേന്ദ്രം കൊടും കാടിനുള്ളിലായിരിക്കെ കർഷകരെ കുറ്റപ്പെടുത്തുന്നതിൽ ഒരു ന്യായവുമില്ല. അതിൻ്റെ പിന്നിൽ ചില സ്വകാര്യ ലോബികളുടെ നിക്ഷിപ്ത താത്പര്യ സംരക്ഷണമാണെന്ന് വ്യക്തം. 1956-ൽ കേരളം രൂപീകൃതമാകുമ്പോൾ ആകെ ഭൂവിസ്തൃതിയുടെ 28 ശമാനം വനമായിരുന്നത് ഇപ്പോൾ 29.8 ശതമായി വർധിച്ച സാഹചര്യത്തിൽ കർഷകർ വനനശീകരണം നടത്തിയെന്ന് പറയുന്നത് വസ്തുത വിരുദ്ധമാണ്. സംസ്ഥാനത്തെ വൻകിട ക്വാറി മാഫിയകളേയും വനം കൊള്ളക്കാരേയും രക്ഷിക്കാനാണ് ഇത്തരം കർഷക വിരുദ്ധ പ്രചാരണം നടത്തുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും യാഥാർത്ഥ്യം സാധാരണ ജനങ്ങളും മനസിലാക്കി പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും കർഷക സംഘടന ഭാരവാഹികൾ പറഞ്ഞു.. വയനാട് ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കല്പറ്റയിൽ ചേർന്ന രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റി യോഗം നാഷണൽ കോ ഓർഡിനേറ്റർ അഡ്വ. കെ.വി.ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ജോയി കണ്ണഞ്ചിറ, സംസ്ഥാന കൺവീനർ മാർട്ടിൻ തോമസ്, ഭാരവാഹികളായ പി. ജെ ജോൺ, കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ, ഇബ്രാഹിം തെങ്ങിൽ, സണ്ണി തുണ്ടത്തിൽ, പവിത്രൻ കൊതേരി, മോളി മാത്യു, സി.പി.അഷ്റഫ്, എ.സി.തോമസ്, അഗസ്റ്റ്യൻ വെള്ളാരംകുന്നേൽ, ജോസഫ് വടക്കേക്കര, ഷമീൽ ഇഞ്ചിക്കൽ, ദേവസ്യ ഐന്തിയ്ക്കൽ, ടോമി തോമസ്, അഷ്റഫ് പുന്നാടൻ എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009