ചെമ്പേരി വൈഎംസിഎ ഹാളിൽ നടന്ന വൈഎംസിഎ വനിത ഫോറം ചെമ്പേരി യൂണിറ്റ് അംഗങ്ങൾക്കായുള്ള ഏകദിന നേതൃത്വ പരിശീലന ക്ലാസ് ചെമ്പേരി വൈഎംസിഎ പ്രസിഡൻ്റ് ജോമി ജോസ് ചാലിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
ശ്രീകണ്ഠപുരം: വൈഎംസിഎ വനിതഫോറം ചെമ്പേരി യൂണിറ്റ് അംഗങ്ങൾക്കായുള്ള ഏകദിന നേതൃത്വ പരിശീലന ക്ലാസ് ചെമ്പേരി വൈഎംസിഎ ഹാളിൽ നടന്നു. വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രസിഡൻ്റും ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജ് പ്രഫസറുമായ ജോമി ജോസ് ഉദ്ഘാടനം ചെയ്തു. വനിത ഫോറം പ്രസിഡൻ്റ് ലിസിയമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ‘നിയമ പരിരക്ഷ സ്ത്രീകൾക്കും കുട്ടികൾക്കും’ എന്ന വിഷയത്തിൽ വൈഎംസിഎ കണ്ണൂർ സബ് റീജിയൻ വനിതാ ഫോറം ചെയർപേഴ്സൺ അഡ്വ.ടിന്റു ബിജുവും ‘റീചാർജ് യുവർ സെൽഫ് ‘ എന്ന വിഷയത്തിൽ വൈഎംസിഎ റീജണൽ ട്രെയിനിംഗ് ഫോറം കൺവീനർ ജോസ് മേമടവും ക്ലാസുകൾ നയിച്ചു. മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും വനിതാ ഫോറം അംഗവുമായ ജ്യോതിസ് സന്ദീപ് ‘സുംബാ ഡാൻസ് ‘ പരിശീലനം നല്കി. സന്ദീപ് കടൂക്കുന്നേൽ, ആൻ്റണി മായയിൽ, ബാബുക്കുട്ടി ജോർജ്, വനിതാ ഫോറം ഭാരവാഹികളായ റഷീന ജോർജ്, ട്വിങ്കിൾ ജേക്കബ്, ലിജി ജോമി, എം.എം.ലീല, ടി.ജയശ്രീ, ഷിനി മാത്തുകുട്ടി, എന്നിവർ നേതൃത്വം നൽകി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009