വയനാട് ദുരന്ത ബാധിതർക്കായി പെരിന്തിലേരി എ യു പി സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച പഠനോപകരണങ്ങൾ മീനങ്ങാടി പാതിരിപ്പാലത്തെ സർക്കാർ കലക്ഷൻ സെൻ്ററിൽ സ്റ്റാഫ് പിടിഎ പ്രതിനിധികൾ നൽകുന്നു.
ശ്രീകണ്ഠാപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി പെരിന്തിലേരി എ യു പി സ്കൂളിലെ കുഞ്ഞുമക്കളുടെ കൈത്താങ്ങ്. ഒന്നാം ക്ലാസിലെ ഹംദാനും, ആറാം ക്ലാസിലെ ശ്രിയാലക്ഷ്മിയും സ്വരുക്കൂട്ടി വെച്ചിരുന്ന നാണയത്തുട്ടുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സ്കൂൾ വിദ്യാർത്ഥികൾ നൽകിയ പഠനോപകരണങ്ങൾ വയനാട് സർക്കാർ കലക്ഷൻ സെൻ്ററിലുമാണ് വിതരണം ചെയ്തത്.നോട്ട് ബുക്കുകൾ,പേന, പെൻസിൽ,ബാഗുകൾ,ഇൻസ്ട്രുമെനൻ്റ് ബോക്സുകൾ, ഉൾപ്പെടെയുള്ള പഠനോപകരണങ്ങളാണ് വയനാട് മീൻമുട്ടിയിലെ പാതിരിപ്പാലം കൃഷ്ണഗിരി സർക്കാർ കലക്ഷൻ സെൻററിൽ കൈമാറിയത്. പിടിഎ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് സി പി, വൈസ് പ്രസിഡൻറ് ഗ്ലാസ് കോ മുഹമ്മദ് കുഞ്ഞി,എസ് ആർജി കൺവീനർ മുഹമ്മദ് റഫീഖ് ടി കെ,മുഹമ്മദ് സി, ജ്യോതിഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ എത്തിച്ച പഠനോപകരണങ്ങൾ ബത്തേരി താലൂക്ക് റവന്യൂ ഉദ്യോഗസ്ഥർ സാധനങ്ങൾ സ്വീകരിച്ചു. ദുരന്തബാധിതരായ വയനാട്ടിലെ ജനങ്ങളോട് സ്കൂളിലെ കുരുന്നുമക്കൾ കാണിക്കുന്ന സ്നേഹവും സഹാനുഭൂതിയും ഏറെ പ്രശംസനീയമാണ്, പ്രത്യേകം നന്ദിയുണ്ടെന്നും റവന്യൂ ഉദ്യോഗസ്ഥരായ ദേവസ്യ,ഗിരീഷ് എന്നിവർ പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009