സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് ചെമ്പേരി വൈഎംസിഎ സംഘടിപ്പിച്ച ചടങ്ങിൽ ആദരിക്കപ്പെട്ടവരും ക്വിസ് മത്സര വിജയികളായ വിദ്യാർത്ഥികളും വൈഎംസിഎ ഭാരവാഹികളാേടൊപ്പം.
പയ്യാവൂർ: വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാതല സ്വാതന്ത്ര്യദിന മൾട്ടി മീഡിയ ക്വിസ് മത്സരം നടത്തി. ഇതാേടൊപ്പം കാർഗിൽ യുദ്ധ വിജയത്തിന്റെ രജത ജൂബിലി പ്രമാണിച്ച് യുദ്ധത്തിൽ നേരിട്ട് പങ്കെടുത്ത ഏരുവേശി പഞ്ചായത്തിൽപ്പെട്ട ധീര സൈനികരെ ആദരിക്കുകയും ചെയ്തു. നിർമല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്വിസ് മത്സരം സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ് ഉദ്ഘാടനം ചെയ്തു. ചെമ്പേരി വൈഎംസിഎ പ്രസിഡൻ്റ് ജോമി ചാലിൽ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി ആൻഡ് ഹൈസ്കൂൾ, യുപി എന്നീ രണ്ടു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നുള്ള അറുപതോളം ടീമുകൾ പങ്കെടുത്തു. യുപി വിഭാഗത്തിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം കുടിയാൻമല ഫാത്തിമ യുപി സ്കൂളിലെ ആൻ മരിയ ബെന്നി, പി.ബി. ബ്സ്മി, വീർപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ എഡ്വിൻ വർഗീസ്, അയാൻ സന്തോഷ്, വയത്തൂർ യുപി സ്കൂളിലെ ധ്യാൻദേവ്, പി.എസ്.വിനോദ് അദ്വൈത് എന്നിവർക്കാണ് ലഭിച്ചത്. ഹയർ സെക്കൻഡറി ആൻഡ് ഹൈസ്കൂൾ വിഭാഗത്തിൽ നടുവിൽ ഹയർസെക്കൻഡറി സ്കൂളിലെ ക്ലാരിസ് ജോജോ, ടോം തോമസ് എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ, വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ അർജുൻ രാജേഷ്, എസ്.അനന്യ എന്നിവർ രണ്ടാം സ്ഥാനവും ചെമ്പേരി സെന്റ് തോമസ് പബ്ലിക് സ്കൂളിലെ ആന്റണി ജോസഫ്, ജോസ്ന ജോസഫ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് വൈഎംസിഎ നൽകുന്ന കാഷ് പ്രൈസുകളും ‘ചെമ്പേരി ന്യൂസ് ‘ ഓൺലൈൻ ചാനൽ നൽകുന്ന ട്രോഫികളും വിതരണം ചെയ്തു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര ജവാൻമാരായ റിട്ട. ഹവിൽദാർ യു.ബി.രാജീവൻ, റിട്ട.സുബേദാർ ടി.പി.ഡൊമിനിക്ക് താളംപ്ലാക്കൽ എന്നിവർക്കാണ് ആദരവ് നൽകിയത്. ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിക്ക് ബസിലിക്ക പദവി ലഭിച്ചതിനെ തുടർന്ന് പ്രഥമ റെക്ടറായി നിയമിതനായ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ടിനെ വൈഎംസിഎ പ്രസിഡന്റ് ജോമി ചാലിൽ, റീജണൽ ട്രെയിനർ ജോസ് മേമടം, സെക്രട്ടറി ആന്റണി മായയിൽ, ട്രഷറർ സന്ദീപ് അലക്സ് കടൂക്കുന്നേൽ, മറ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. പ്രോഗ്രാം ഡയറക്ടർമാരായ ട്വിങ്കിൾ ജേക്കബ്, ജ്യോതിരാജ് അയ്യങ്കാനായിൽ, ഷൈബി കുഴിവേലിപ്പുറം, വിനോദ് കിഴക്കേക്കര എന്നിവർ നേതൃത്വം നൽകി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009