കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ: മലയോര മേഖലകളിലെ പുഴകളിൽ നിയന്ത്രിത മണൽവാരൽ നടപ്പാക്കണമെന്ന് കത്താേലിക്ക കോൺഗ്രസ്. പുഴകളിൽ വർഷം തോറും അടിഞ്ഞുകൂടുന്ന മണൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ ലേലം ചെയ്ത് നൽകുകയാണെങ്കിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്കം പുഴയുടെ ഇരുകരകളിലുമുള്ള വീടുകൾക്കും കൃഷിസ്ഥലങ്ങൾക്കും ഭീഷണിയാകുന്ന സാഹചര്യം ഒരു പരിധിവരെ ഇല്ലാതാകും. മഴക്കാലത്ത് പുഴയിൽ അടിഞ്ഞുകൂടുന്ന മണൽ പുഴയുടെ ആഴം കുറയ്ക്കുന്നതിനാലാണ് കരകവിഞ്ഞൊഴുകാൻ കാരണമാകുന്നത്. നിയന്ത്രിതമായ തോതിൽ മണൽ വാരിയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയാൽ എം സാൻഡ്, ബീ സാൻഡ് അടക്കമുള്ള പാറപ്പൊടികളുടെ ആവശ്യം കുറയുമെന്നും അതുവഴി കരിങ്കൽ ക്വാറികളുടെ എണ്ണം പരിമിതമാകുമ്പോൾമലയോരത്തെ പ്രകൃതിദുരന്ത ഭീഷിണി ഒഴിവാകുകയും അവിടങ്ങളിൽ വസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തും സുരക്ഷിതമാകുമെന്നും കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി വ്യക്തമാക്കി. പുഴകളിലെ മണൽവാരൽ സുതാര്യതയാേടെ നടപ്പാക്കുമ്പോൾ സർക്കാരിന് കോടികളുടെ വരുമാനമുണ്ടാകുമെന്നും യോഗം ചൂണ്ടിക്കാട്ടി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, ഗ്ലോബൽ ഭാരവാഹികളായ ഷീജ കാറുകുളം, ബേബി നെട്ടനാനി, ബെന്നി പുതിയാമ്പുറം, പീയൂസ് പറയിടം, ബെന്നിച്ചൻ മഠത്തിനകം, ഷിനോ പാറയ്ക്കൽ, ഐ.സി.മേരി, ടോമി കണയങ്കൽ എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009