കർഷകദിനത്തോടനുബന്ധിച്ച് സ്കൗട്ട് & ഗൈഡിൻ്റെ നേതൃത്വത്തിൽ കർഷകനെ ആദരിക്കലും സംവാദവും സംഘടിപ്പിച്ചു. മുപ്പത്തിഞ്ച് വർഷമായി ക്ഷീര കാർഷിക മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച തേക്കാട്ട് ജോയി ചേട്ടനെയാണ് സ്കൗട്ട് & ഗൈഡിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചത്.
ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് സി.എ പൊന്നാടയണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. ഏത് കാലവസ്ഥയിലും ദിവസനേ 70 ലിറ്ററോളം പാൽ ശേഖരിക്കുന്ന ജോയിച്ചേട്ടൻ പൈസക്കരിയുടെ കാർഷിക ഭൂപടത്തിൽ തൻ്റേതായ സംഭാവനകൾ നല്കിയ വ്യക്തിത്വമാണ്.കുട്ടികളുമായി തൻ്റെ കാർഷിക ജീവിതാനുഭവങ്ങൾ പങ്കുവച്ച അദ്ദേഹം അർപ്പണ ബോധവും താത്പര്യവും ഉണ്ടെങ്കിൽ കാർഷിക മേഖലയിലും വിജയം കണ്ടെത്താൻ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇത് കൂടാതെ മുട്ടക്കോഴി വളർത്തൽ, മുയൽ കൃഷി എന്നിവയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. സ്കൗട്ട് മാസ്റ്റേഴ്സ് ഗൈഡ് ക്യാപ്ടൻസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009