ശ്രീകണ്ഠാപുരം വാർത്തകൾ

നാളെ ഹർത്താല്‍

Images 44 22

ഒഴിവാക്കിയത് ഒരു ജില്ലയെ മാത്രം

പരസ്യം

തിരുവനന്തപുരം: ഭാരത് ബന്ദിന്റെ ഭാഗമായി നാളെ കേരളത്തില്‍ ഹർത്താല്‍ നടത്തും. വിവിധ അദിവാസി ദളിത് സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ വേർതിരിച്ച് സംവരണാനുകൂല്യത്തില്‍ നിന്നും ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീം ആർമിയും വിവിധ ദലിത് – ബഹുജന്‍ പ്രസ്ഥാനങ്ങളുമാണ് ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ പ്രതിഷേധത്തിന് കേരളത്തിലെ വിവിധ സംഘടനകളും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. വയനാട് ജില്ലയെ മാത്രമാണ് ഹർത്താലില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. പ്രകൃതി ദുരന്തവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും തുടരുന്ന സാഹചര്യത്തിലാണ് വയനാട് ജില്ലയെ ഹർത്താലില്‍ നിന്നും ഒഴിവാക്കിയത്. മലഅരയ സംരക്ഷണസമിതി, ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, എം സി എഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദലിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താല്‍. ബി എസ് പിയുടെ കേരള ഘടകവും നാളത്തെ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താല്‍ സംസ്ഥാനത്തെ പൊതുഗതാഗതത്തേയും സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർനത്തെയും ബാധിക്കില്ല. ഹർത്താലിന്റെ ഭാഗമായി ആരേയും ബുദ്ധിമുട്ടിക്കില്ല. അതേസമയം തന്നെ ഹർത്താലിന്റെ ഭാഗമായി ഹര്‍ത്താല്‍ അനുഭാവികള്‍ പലയിടത്തും പ്രതിഷേധറാലികളും യോഗങ്ങളും നടത്തിയേക്കും. സുപ്രീം കോടതി വിധി അനീതിയാണെന്ന് അവകാശപ്പെടുന്ന സംഘടനകള്‍ സുപ്രീം കോടതിവിധി മറികടക്കാൻ പാര്‍ലമെന്‍റ് നിയമനിര്‍മാണം നടത്തുകയെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിച്ച 2.5 ലക്ഷം വാർഷിക വരുമാന പരിധി ഉള്‍പ്പെടേയുള്ള എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്‌ സി, എസ് ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക എന്ന് തുടങ്ങിയ ആവശ്യങ്ങളും ഈ സംഘടനകള്‍ മുന്നോട്ട് വെക്കുന്നു. സമഗ്രമായ ജാതി സെന്‍സ് ദേശീയ അടിസ്ഥാനത്തില്‍ നടത്തണമെന്നും ദളിത്-ആദിവാസി സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. അതേസമയം ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ബന്ദ് ശക്തമാകുമെന്നാണ് കരുതുന്നത്. സോഷ്യൽ മീഡിയയിൽ ബന്ദ് അനുകൂലികൾക്ക് പിന്തുണയേറിയതിന് പിന്നാലെയാണ്, അക്രമസംഭവങ്ങൾക്കുള്ള സാധ്യത മുന്നിൽക്കണ്ട് വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് ജാഗ്രതാ നിർദേശം നല്‍കി. കേരളത്തില്‍ ഹർത്താല്‍ പൊതുഗതാഗത സംവിധാനത്തെ ബാധിക്കില്ലെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊതുഗതാഗതത്തെ ബന്ദ് ബാധിച്ചേക്കും. ദളിത് സ്വാധീന മേഖലയില്‍ ഓഫീസുകൾ പ്രവർത്തന രഹിതമാകാനും സാധ്യതയുണ്ട്. എന്നാല്‍ ആശുപത്രി, ആംബുലൻസ്, പാൽ, പത്രം തുടങ്ങിയ അടിയന്തര സേവനങ്ങളെ ഭാരത് ബന്ദ് ബാധിച്ചേക്കില്ല.

Images 44 22
പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം