മാലിന്യമുക്ത നവകേരളം ഏരുവേശി ഗ്രാമപഞ്ചായത്ത്തല ശില്പശാല ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
ശ്രീകണ്ഠപുരം: മാലിന്യമുക്ത നവകേരളം ഏരുവേശി ഗ്രാമപഞ്ചായത്ത്തല ശില്പശാല ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ് പഞ്ചായത്ത് സ്‌കോർകാർഡും വിഇഒ ബിന്ദു ബ്ലോക്ക് സ്കോർ കാർഡും അവതരിപ്പിച്ചു. റിസോഴ്സ് പേഴ്സൺ വി.സഹദേവൻ മാലിന്യമുക്ത നവകേരളം കാമ്പയിൻ വിശദീകരണം നടത്തി. അസിസ്റ്റന്റ് സെക്രട്ടറി ബിജോയി മാത്യു ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ എം.ഡി.രാധാമണി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൻ സൂസമ്മ ഐക്കരക്കാനായിൽ, ഏരുവേശി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അനിൽ പി.ജോർജ് എന്നിവർ പ്രസംഗിച്ചു. വാർഡ് മെംബർമാരായ ഏബ്രഹാം കാവനാടിയിൽ, ജോയി ജോൺ, ജയശ്രീ ശ്രീധരൻ, അനില ജെയിൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഗസ്റ്റിൻ ചെറുകുന്നേൽ, ഗംഗാധരൻ കായിക്കൽ, രഞ്ജിത്ത്, വിജയൻ ചാലുപറമ്പിൽ, ജെയ്സൺ നെല്ലിക്കാത്തടത്തിൽ, ജിനീഷ് മണക്കാട്ട്ചിറയിൽ, പിഇസി അംഗം ബിജു കുറുമുട്ടം, വിഇഒ അജീഷ്, ആശാ വർക്കർമാർ, ഹരിതകർമ സേനാംഗങ്ങൾ, സിഡിഎസ് മെംബർമാർ എന്നിവർ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009