ആകാശ വിസ്മയങ്ങൾ ഇഷ്ടപ്പെട്ടുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഇന്ന് ആകാശത്ത് സൂപ്പർമൂൺ ബ്ലൂ മൂൺ പ്രതിഭാസം കാണാം. സ്റ്റർജിയൻ മൂൺ എന്നുകൂടി അറിയപ്പെടുന്ന സൂപ്പർമൂൺ ബ്ലൂ മൂൺ ഏറ്റവും വലുതും തിളക്കമുള്ളതുമായി ദൃശ്യമാകും.
ഇന്ത്യൻ സമയം 11.56-ന് ദൃശ്യമാകുന്ന സൂപ്പർമൂൺ മൂന്ന് ദിവസത്തോളം ആകാശത്ത് കാണാൻ കഴിയും. നാസ കണക്കുകൂട്ടുന്നത് പ്രകാരം പൂർണചന്ദ്രനാണ് സൂപ്പർമൂൺ. പ്രത്യേകത എന്തെന്നാൽ, ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന സമയത്തെ പൂർണചന്ദ്രനാണിത്. ഒരു ഋതുവിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂമൂൺ എന്നറിയപ്പെടുന്നത്. രണ്ട് പൗർണമികളുള്ള മാസത്തിലെ രണ്ടാം പൗർണമിയെയും ബ്ലൂമൂൺ എന്ന് വിളിക്കാറുണ്ട്. ഇത്തവണ മൂന്നാമത്തെ പൂർണചന്ദ്രനാണ് സൂപ്പർമൂൺ എന്നതിനാലാണ് ‘സൂപ്പർമൂൺ ബ്ലൂമൂൺ’ എന്ന് വിളിക്കുന്നത്. ദീർഘവൃത്താകൃതിയിൽ ഭൂമിയെ ചുറ്റുന്ന ചന്ദ്രന്റെ വലിപ്പം ഭൂമിയിലുള്ളവർക്ക് പലതായി അനുഭവപ്പെടും. ചന്ദ്രൻ ഭൂമിയോട് അടുത്ത് വരുന്ന സന്ദർഭങ്ങളിൽ വളരെ വലിപ്പം അനുഭവപ്പെടും. സൂപ്പർമൂൺ സമയങ്ങളിൽ ചന്ദ്രൻ അസാധാരണമാംവിധം ഭൂമിക്കടുത്തെത്തും. സൗധാരണ പൗർണമിയെക്കാൾ വളരെ വലിപ്പം ഇപ്പോൾ ചന്ദ്രന് ഉണ്ടാകും. എട്ട് ശതമാനത്തോളം അധികം വലിപ്പം ചന്ദ്രനുണ്ടാകിം. പ്രകാശവും കൂടുതലായിരിക്കും. 16 ശതമാനത്തോളം കൂടിയ പ്രകാശം ചന്ദ്രന് ഉണ്ടാകും. നഗ്നനേത്രങ്ങൾ കൊണ്ട് ഈ പ്രതിഭാസം കാണാൻ കഴിയുമെങ്കിലും ടെലസ്കോപ്പോ ബൈനോക്കുലറോ ഉപയോഗിച്ചാൽ കുറെക്കൂടി വിശദമായി കാണാനും മനസ്സിലാക്കാനും സാധിക്കും. വാനനിരീക്ഷണ വിദഗ്ധര്‍ക്കൊപ്പം ഈ കാഴ്ച കാണാൻ സാധിക്കുമെങ്കില്‍ അത് ഏറ്റവും നല്ലത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009