കേരളത്തിലെ സന്നദ്ധ പ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ സന്നദ്ധസേന ആപ്ലിക്കേഷൻ സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ മൊബൈൽ ആപ്പ് ഉദ്ഘാടനം ചെയ്തു.
സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യുന്നതിനും പരിപാടികളുടെയും പരിശീലനങ്ങളുടെയും വിവരങ്ങൾ കൃത്യമായി അറിയുന്നതിനും ദുരന്ത സാഹചര്യങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആപ്പ് സഹായിക്കും. ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ്, രക്തദാനം, പാലിയേറ്റീവ് പരിചരണം എന്നിവയിലൂടെ സന്നദ്ധസേന ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അതിലൂടെ സോഷ്യൽ ക്രെഡിറ്റ് പോയിന്റുകൾ നേടാനും ആപ്പിലൂടെ കഴിയും. മൊബൈൽ ആപ്പ് വരുന്നതോടെ വോളന്റീയർമാരുടെ പ്രവർത്തനങ്ങൾക്ക് സോഷ്യൽ ക്രെഡിറ്റ് സംവിധാനത്തിലൂടെ അംഗീകാരം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്: https://play.google.com/store/apps/details?id=com.wb.sannadhasena.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009