സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഡോ.ഷിജുമോൻ ജോസഫ് രചിച്ച ‘തുറക്കട്ടെ മനസുകൾ’ എന്ന പുസ്തകം ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡൻ്റ് മാർട്ടിൻ മാത്യു കോട്ടയിലിന് ആദ്യ പ്രതി കൈമാറി പയ്യാവൂർ എസ്ഐ എം.ജെ.ബെന്നി പ്രകാശനം ചെയ്യുന്നു.
പയ്യാവൂർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഡോ. ഷിജുമോൻ ജോസഫിന്റെ മുപ്പത്തഞ്ചോളം പ്രചോദനാത്മകമായ ലേഖനങ്ങളടങ്ങിയ ‘തുറക്കട്ടെ മനസുകൾ’ എന്ന പുസ്തകം ചെമ്പേരി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ചെമ്പേരി അമല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പയ്യാവൂർ സബ് ഇൻസ്‌പെക്ടർ എം.ജെ.ബെന്നി പ്രകാശനം ചെയ്തു. ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡന്റ് മാർട്ടിൻ മാത്യു കോട്ടയിൽ ആദ്യ പ്രതി ഏറ്റു വാങ്ങി. ഇന്റർനാഷണൽ കോർപ്പറേറ്റ് ട്രെയിനർ ഡോ.പോൾ തോമസ്, എഴുത്തുകാരൻ ലിജു ജേക്കബ്, സിനിമ സംവിധായകൻ ഷാജി സ്റ്റീഫൻ, അഡ്വ.റെൻസൺ സക്കറിയാസ്, സ്‌കിൻകോ ബേബി പ്രോഡക്ട്സ് സിഇഓ ബിജു പി.അലക്സ്, പ്രഫ.എം.വാസുദേവൻ നായർ, എന്നിവർ പ്രസംഗിച്ചു. മനസിനെ കൈപ്പിടിയിലൊതുക്കി എങ്ങനെ ജീവിതം ക്രമപ്പെടുത്താം എന്ന് വിവരിക്കുന്ന പുസ്തകത്തിൻ്റെ പ്രസാധനവും വിതരണവും പായൽ ബുക്സാണ്. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009