കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ ചെമ്പേരി നവജ്യോതി ഇൻഫാം കേരോത്പാദക സംഘം നഴ്സറിയിൽ ഉത്പാദിപ്പിച്ച ഹൈബ്രിഡ് തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിക്കുന്നു.
പയ്യാവൂർ: കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൻ്റെ (സിപിസിആർഐ) മേൽനോട്ടത്തിൽ ചെമ്പേരിയിലെ നവജ്യോതി ഇൻഫാം കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ (സിപിഎസ്) നഴ്‌സറിയിൽ പ്രാദേശികമായി ഉത്പാദിപ്പിച്ച അത്യുത്പാദനശേഷിയുള്ള വിവിധയിനം തെങ്ങിൻ തൈകൾ വിതരണത്തിന് തയാറായി. സംസ്ഥാന കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിൻ്റെ സഹകരണത്തോടെ പ്രവർത്തിച്ചു വരുന്ന നഴ്സറിയിൽ ടിxഡി, ഡിxടി, കല്പശ്രീ, കല്പജ്യോതി, കേരസങ്കര, ചാവക്കാടൻ പച്ച, ചാവക്കാടൻ മഞ്ഞ, ചാവക്കാടൻ ഓറഞ്ച്, കുറ്റ്യാടി ഡബ്ല്യുസിടി എന്നീയിനങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. രോഗ പ്രതിരോധശേഷി കൂടിയതും നാലാം വർഷം മുതൽ കായ്ഫലം ലഭിച്ചു തുടങ്ങുന്നതും കൊപ്ര, വെളിച്ചെണ്ണ, എന്നിവക്കും ഇളനീരിനും അനുയോജ്യമായ കേരസങ്കരയാണ് നഴ്സറിയിലെ മുഖ്യയിനം. കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ സിപിസിആർഐയുടെ അംഗീകാരമുള്ള ഏക നഴ്സറിയാണിത്. കാസർഗോഡ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് പോളിനേഷനിൽ വിദഗ്ദ പരിശീലനം നേടിയ സംഘമാണ് ഈ നഴ്സറിയിൽ തൈകളുടെ ഉത്പാദനത്തിന് നേതൃത്വം നൽകുന്നത്. കർഷക ദിനാചരണത്തോടനുബന്ധിച്ച് ഏരുവേശി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സജീവ് ജോസഫ് എംഎൽഎ തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സിപിഎസ് വൈസ് പ്രസിഡൻ്റ് ബേബി മടപ്പാംതോട്ട്, സെക്രട്ടറി സണ്ണി കലയത്തുംകുഴിയിൽ, സുനിൽ കണ്ടത്തിൽ, മനോജ് കിടങ്ങത്താഴെ എന്നിവർ പങ്കെടുത്തു. തൈകൾ വേണ്ടവർ 9495419531, 9495696067, 9495418960 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്. കർഷക ദിനം പ്രമാണിച്ച് നിശ്ചിത കാലത്തേക്ക് മുപ്പത്തിമൂന്ന് ശതമാനം വിലക്കിഴിവിൽ തെെകൾ ലഭ്യമായിരിക്കും. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009