ശ്രീകണ്ഠപുരം: കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ബി.ജെപി വീണ്ടും അധികാരത്തിൽ വന്നെങ്കിലും മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഭൂരിപക്ഷത്തിലുള്ള വലിയ കുറവ് സൂചിപ്പിക്കുന്നത് ജനമനസ്സ് മതേതര മുന്നണിക്കൊപ്പമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന എക്സികുട്ടീവ് അംഗം സി.പി മുരളി പറഞ്ഞു.
ശ്രീകണ്ഠപുരത്ത് സി.പി.ഐ ഇരിക്കൂർ മണ്ഡലം ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പത് തൊട്ടു മുൻപ് മാത്രം രൂപീകൃതമായ ഇന്ത്യ മുന്നണിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാനും ഈ തിരഞ്ഞെടുപ്പിൽ സാധിച്ചു. സി.പി.ഐ ഉൾപ്പെടെ ഉള്ള ഇടതുപക്ഷ കക്ഷികളുടെ ആത്മാർത്ഥ ഇടപെടൽ ഈ മുന്നേറ്റത്തിന് വലിയ രീതിയിലുള്ള പ്രചോദനമായി. എന്നാൽ ഈ മുന്നണിയിലെ മുഖ്യ കക്ഷിയായ കോൺഗ്രസ് തങ്ങൾക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിൽ പോലും വേണ്ട രീതിയിൽ നേട്ടം ഉണ്ടാക്കാൻ ശ്രമിച്ചില്ലെന്നും ഇത് കോൺഗ്രസ് പരിശോധിക്കണമെന്നും സി.പി.മുരളി കൂട്ടി ചേർത്തു സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി സി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സികുട്ടിവ് അംഗങ്ങളായ പി.കെ. മധുസൂദനൻ , അഡ്വ. പി അജയകുമാർ, മണ്ഡലം സെക്രട്ടറി ടി.കെ. വത്സലൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. സി. രാജീവൻ, പയ്യൻ ഷൈജു, അഡ്വ. കെ.പി. സജീഷ്, ലോക്കൽ സെക്രട്ടറിമാരായ സണ്ണി തുണ്ടിയിൽ, എൻ.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009