കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ശ്രീകണ്ഠപുരം നഗരസഭ കൃഷിഭവൻ ന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനത്തിൽ കർഷക ദിനം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന വർഗീസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. ശിവദാസൻ അനുമോദന സന്ദേശം നടത്തി. നഗരസഭ പരിധിയിലെ കൃഷി മേഖലയിൽ നൈപുണ്യം കാഴ്ച വെച്ച മുതിർന്ന കർഷകൻ, മികച്ച കർഷകൻ, വനിത കർഷക, കുട്ടി കർഷകൻ, തുടങ്ങിയവരെ ആദരിച്ചു. കാർഷിക പാരമ്പര്യം ആഘോഷിക്കാനും, കർഷക മേഖലയുടെ അഭിവൃത്തിക്ക് പുതിയ ആശയങ്ങൾ പങ്കുവെക്കുന്നതിനും,നടപ്പിലാക്കുന്നതിനും ഈ കർഷകദിനം സഹായകമാകട്ടെ എന്ന് ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു. കൃഷി ഓഫീസർ അനുഭാഗ്യ എം, സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, കെ സി ജോസഫ് കൊന്നക്കൽ, വി.പി നസീമ, ത്രേസ്യാമ്മ മാത്യു, കൗൺസിലർ കെ വി ഗീത നഗരസഭ സെക്രട്ടറി ടി വി നാരായണൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ച സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ,കർഷകർ തുടങ്ങിയ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു. കർഷകർക്കായി മണ്ണ് പരിശോധന ബോധവൽക്കരണ ക്ലാസും, കർഷകരുടെ അനുഭവങ്ങൾ പങ്കുവെക്കലും നടത്തി. കൃഷി അസിസ്റ്റന്റ് വീണ എം പി ചടങ്ങിന് നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009