ശ്രീകണ്ഠാപുരം വാർത്തകൾ

റോഡരികിൽ ദൂരപരിധി ലംഘിച്ചും  ചെങ്കൽ ഖനനം

Kannur Excavation Of Red Stone

മാവിലംപാറ റോഡരികിൽ നടക്കുന്ന ചെങ്കൽ ഖനനം.

പരസ്യം

കുളത്തൂർ∙ ചുഴലി വില്ലേജിൽ റോഡരികിൽ ദൂരപരിധി ലംഘിച്ചും  ചെങ്കൽ ഖനനം. ചെങ്ങളായി പഞ്ചായത്തിന്റെ കീഴിലുള്ള കുളത്തൂർ- പെരുപറമ്പ്- മാവിലംപാറ റോഡരികിലാണ്  ചെങ്കൽ ഖനനം  തുടങ്ങിയത്.  റോഡിനോടു ചേർന്നാണ് വൻതോതിൽ ഖനനം നടക്കുന്നത്. മാസങ്ങൾക്കുള്ളിൽ  റോഡരികിൽ  വൻകുഴി  രൂപപ്പെടും. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇത് അപകടഭീഷണിയായി മാറും. ഇതിന് സമീപത്തായി തോടുണ്ട്. താഴ്ഭാഗത്തുള്ള ഒട്ടേറെ കുടുംബങ്ങളുടെ ജലസ്രോതസ്സാണ്  ഈ തോട്. ചെങ്കൽ ഖനനം ഇതിനു  ഭീഷണിയാണ്. ഖനനത്തെ തുടർന്നുണ്ടാകുന്ന  പൊടി മഴയത്ത് ചെളിയായി തോട്ടിൽ ഒഴുകിയെത്തുന്നു. അതേസമയം അനധികൃതമായും അധികൃതമായും  നടത്തുന്ന ചെങ്കൽ ഖനനം മൂലം  പ്രദേശം  വൻകുഴികൾ  കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബന്ധപ്പെട്ട അധികൃതർ  ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന്  നാട്ടുകാർ ആവശ്യപ്പെട്ടു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm