ശ്രീകണ്ഠപുരം: ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം ജി. എച്ച്. എസ്. എസ് ഇൽ അറുന്നൂറിലധികം ജോമെട്രിക്കൽ ചാർട്ടുകളുടെ പ്രദർശനം നടത്തി.
വളർന്ന് വരുന്ന പ്രായത്തിൽ കുട്ടികൾ വിർച്വൽ ലോകത്തിലെ മായ കാഴ്ച്ചകളിലൂടെയാണ് സഞ്ചരിക്കുന്നത് . ചെറിയ സമയമെങ്കിലും അവരുടെ യുക്തിചിന്തകളും ക്രീയാത്മക ചിന്തകളും ഉണർത്തി ഗണിത പഠനത്തിൻ്റെ ആസ്വാദന തലം എങ്ങനെ എന്നത് കാണിക്കുന്നതിനും, മായ കാഴ്ച്ചകളിൽ നിന്ന് മാറി യഥാർത്ഥ കാഴ്ച്ച തിരിച്ചറിയുന്നതിനും കുട്ടികൾ തന്നെ സ്വയം വരച്ച് തയ്യാറാക്കിയ അറുന്നൂറിലധികം ജോമെട്രിക്കൽ ചാർട്ടുകളുടെ പ്രദർശനം വെള്ളിയാഴ്ച സ്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി ഗീത എം. വി ഉദ്ഘാടനം ചെയ്തു. ചാർട്ടുകളുടെ നിർമ്മിതിയിലെ യുക്തിചിന്ത, ക്രിയാത്മകചിന്ത കാണാനും കണ്ട് ആസ്വദിക്കാനും കഴിയുന്നവിധത്തിലാണ് ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രദർശനം ക്രമീകരിച്ചത്. ജൂൺ മാസം മുതൽ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്ന പരിശീലനത്തിന്റെ ഒന്നാം ഘട്ടം ആണ് ജോമെട്രിക്കൽ ചാർട്ട് പ്രദർശനം.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009