വൈ.എം.സി.എ ചെമ്പേരിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലാതല മൾട്ടി മീഡിയ ക്വിസ് മത്സരം നടത്തുകയും, കാർഗിൽ യുദ്ധ വിജയത്തിന്റെ രജത ജൂബിലി പ്രമാണിച്ച് യുദ്ധത്തിൽ നേരിട്ട് പങ്കെടുത്ത ഏരുവേശി പഞ്ചായത്തിൽപ്പെട്ട ധീര സൈനികരെ ആദരിക്കുകയും ചെയ്തു.
നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ചെമ്പേരി വൈഎംസിഎ പ്രസിഡണ്ട് ശ്രീ ജോമി ചാലിലിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനയോഗം നിർമ്മല ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സജീവ് സി ഡി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ-ഹയർ സെക്കന്ററി, യുപി എന്നീ രണ്ടു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ഇരു വിഭാഗങ്ങളിലുമായി കണ്ണൂർ കാസർഗോഡ് ജില്ലകളിലെ 60 ഓളം ടീമുകൾ പങ്കെടുത്തു. ക്വിസ് മാസ്റ്റർ മാരായ ശ്രീ. ജോസഫ് സക്കറിയ മേമടത്തിൽ, സോഫ്റ്റ്‌വെയർ എൻജിനീയറും ഐടി ട്രെയിനറുമായ ശ്രീ.ലിൻസ് സെറിൻ ജോസും മത്സരങ്ങൾ നിയന്ത്രിച്ചു. യു. പി വിഭാഗത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കുടിയാൻമല ഫാത്തിമ യുപി സ്കൂളിലെ ആൻ മരിയ ബെന്നി,ബിസ്മി പി ബി എന്നിവർക്കും, വീർപ്പാട് സെൻറ്. സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ എഡ്വിൻ വർഗീസ് അയാൻ സന്തോഷ് എന്നിവർക്കും, വയത്തൂർ യു.പി സ്കൂളിലെ ധ്യാൻദേവ് വിനോദ് അദ്വൈത് പി.എസ് എന്നിവർക്കും ലഭിച്ചു. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നടുവിൽ ഹയർസെക്കൻഡറി സ്കൂളിലെ ക്ലാരിസ് ജോജോ, ടോം തോമസ് എന്നിവർക്കും, രണ്ടാം സ്ഥാനം വായാട്ടുപറമ്പ് സെന്റ്.ജോസഫ് ഹയർസെക്കൻഡറി സ്കൂളിലെ അർജുൻ രാജേഷ്, അനന്യ എസ് എന്നിവർക്കും. മൂന്നാം സ്ഥാനം ചെമ്പേരി സെന്റ്.തോമസ് പബ്ലിക് സ്കൂളിലെ ആന്റണി ജോസഫ്, ജോസ്ന ജോസഫ് എന്നിവർക്കും ലഭിച്ചു. ഒന്നും,രണ്ടും, മൂന്നും സ്ഥാനക്കാർക്ക് YMCA ചെമ്പേരി ഏർപ്പെടുത്തിയ 2000, 1500, 1000 രൂപ വീതം ക്യാഷ് അവാർഡുകളും പ്രോത്സാഹന സമ്മാനങ്ങളും, കൂടാതെ ‘ചെമ്പേരി ന്യൂസ് ഓൺലൈൻ ചാനൽ’ സ്പോൺസർ ചെയ്യുന്ന പ്രത്യേക ട്രോഫികളും ലൂർദ് മാതാ ബസലിക്ക റെക്ടർ റവ. ഡോ.ജോർജ് കാഞ്ഞിരക്കാട്ടും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര സൈനികരും ചേർന്ന് സമാപന സമ്മേളനത്തിൽ വച്ച് വിജയികൾക്ക് കൈമാറി. തുടർന്ന് ഭാരതം കാർഗിൽ യുദ്ധ വിജയത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ഈ വർഷത്തിൽ എരുവേശി ഗ്രാമപഞ്ചായത്തിലെ കാർഗിൽ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുകയും ഇന്ത്യൻ ജനതയുടെ സുരക്ഷിതത്വത്തിന് വേണ്ടി യുദ്ധം ചെയ്തു പരിക്കേൽക്കുകയും ചെയ്ത ധീരജവാന്മാരായ റിട്ട. ഹവിൽദാർ ശ്രീ രാജീവൻ യു. ബി യെയും, റിട്ട.നായബ്/സുബേദാർ ശ്രീ. ഡൊമിനിക് ടി പി താളംപ്ലാക്കലിനെയും വൈ.എം.സി.എ ചെമ്പേരി ആദരിച്ചു. ബസലിക്ക പ്രഖ്യാപനത്തെ തുടർന്ന് റെക്ടർ പദവി ഔദ്യോഗികമായി ലഭിച്ചതിനുശേഷം പങ്കെടുക്കുന്ന ആദ്യ പൊതു പൊതുപരിപാടി എന്ന നിലയിൽ ചെമ്പേരി ബസിലിക്ക റെക്ടർ റവ. ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അച്ചനെ വൈ.എം.സി.എ പ്രസിഡന്റ് ശ്രീ.ജോമി ചാലിൽ, റീജിയണൽ ട്രെയിനർ ജോസ് മേമടം, സെക്രട്ടറി ആന്റണി മായയിൽ, ട്രഷറർ സന്ദീപ് അലക്സ് കടൂക്കുന്നേൽ, മറ്റു വൈ.എം.സി.എ പ്രവർത്തകർ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. പ്രോഗ്രാം ഡയറക്ടർമാരായ ട്വിങ്കിൾ ജേക്കബ്, ജ്യോതിരാജ് അയ്യങ്കാനായിൽ, ഷൈബി കുഴിവേലിപ്പുറം, വിനോദ് കിഴക്കേക്കര എന്നിവരും YMCA യൂണിറ്റ് നേതാക്കളായ ദീപു കണ്ടത്തിൽ, സാവിയോ ഇടയാടിയിൽ,ഷാജിമോൻ കാഞ്ഞിരത്തിങ്കൽ , ഷീൻ വേലിക്കകത്ത്, സുനിൽ നായിപ്പുരയിടത്തിൽ, റോയ് തുറുവേലിൽ, ഫ്രാൻസി തുറുവേലിൽ, സ്കറിയ പിണക്കാട്ട്, ജയ്സൺ മേക്കലാത്ത്, ലിസിയാമ ടീച്ചർ, സജിത്ത് കൊച്ചുപറമ്പിൽ, മോളി ടീച്ചർ, ഡൊമിനിക്ക് നാഗത്തിങ്കൽ, ബാബുക്കുട്ടി കടുകുമാക്കൽ, മാത്യു ഇ ജെ, സിത്താര ടോം, സിബി പിണക്കാട്ട്, ബിജു തയ്യിൽ എന്നിവരും പ്രോഗ്രാമിന് നേതൃത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009