ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയുടെ ബസിലിക്ക പദവി പ്രഖ്യാപനവും സമർപ്പണവും നടത്തിയ ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ദീപം തെളിക്കുന്നു.
ചെമ്പേരി: ക്രിസ്തുമതത്തിൻ്റെ മുഖമുദ്ര സാമൂഹിക പ്രതിബദ്ധതയാണെന്നും ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിക്ക് ലഭ്യമായ ബസിലിക്ക പദവിയുടെ മഹത്വം പൂർണമാക്കാനും ഈ അനുഗ്രഹത്തിൻ്റെ ഓർമ എന്നെന്നും നിലനിർത്താനും നാം പാവപ്പെട്ടവർക്കായി എന്തെങ്കിലും സഹായം നൽകേണ്ടതുണ്ടെന്നും മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ചെമ്പേരി ഫൊറോന പള്ളിയിൽ ബസിലിക്ക പ്രഖ്യാപനത്തിനും സമർപ്പണത്തിനും ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ. ബസിലിക്കയായി ഉയർത്തപ്പെട്ട ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയുടെ നവീകരണത്തിനായി കഠിനാധ്വാനം ചെയ്ത എല്ലാവർക്കും അനുമോദനവും നന്ദിയും അറിയിക്കുന്നതായി അധ്യക്ഷ പ്രസംഗം നടത്തിയ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ഏറ്റവുമധികം ദൈവവിളി ലഭിച്ചുകൊണ്ടിരിക്കുന്ന ഇടവകയായ ചെമ്പേരിയിലെ വിശ്വാസികളയും അവരെ നയിച്ചുകൊണ്ടിരിക്കുന്ന കാഞ്ഞിരക്കാട്ടച്ചനേയും സ്നേഹപൂർവം അഭിനന്ദനം അറിയിക്കുന്നതായും മലബാർ കുടിയേറ്റത്തിൻ്റെ ഭാഗമായി ചെമ്പേരിയിലെത്തിയ ക്രൈസ്തവ വിശ്വാസികൾക്ക് ആദ്യകാലത്ത് ആശ്രയമായിരുന്ന കോഴിക്കോട് രൂപതയെ ഈയവസരത്തിൽ പ്രതിപാദിച്ചു കാണുന്നതിൽ ഏറെ അഭിമാനിക്കുന്നതായും കോഴിക്കോട് രൂപത ബിഷപ്പ് റവ.ഡോ.വർഗീസ് ചക്കാലയ്ക്കൽ തൻ്റെ അനുഗ്രഹ പ്രഭാഷണത്തിൽ അറിയിച്ചു. മനുഷ്യ മനസിനെ തൊട്ടറിയുന്നതാണ് യഥാർത്ഥ മതം. ക്രിസ്തുമതം പോലെ മറ്റൊരു മതം നമുക്ക് മുന്നിലില്ല. സമൂഹിക ജീവിതത്തിൽ വിദ്യാഭ്യാസ മേഖലയിലും കർഷകർക്ക് വേണ്ടിയും കത്തോലിക്ക സഭ നൽകിവരുന്ന സേവനങ്ങൾ വിലമതിക്കാനാവില്ലെന്നും കെ.സുധാകരൻ എംപി ആശംസാ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ചെമ്പേരി ലൂർദ് മാതാ ബസിലിക്കയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഇടവകയിലെ വിശ്വാസികളെ അനുമോദിച്ചതിനൊപ്പം ബസിലിക്ക പദവി ലഭ്യമാക്കാൻ ആവശ്യമായ പരിശ്രമങ്ങൾ നടത്തിയ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ അഭിനന്ദിക്കുകയും ചെയ്തു. ബസിലിക്കയുടെ ലോഗോ ഇടവക കോ ഓർഡിനേറ്റർ സുനിൽ നായിപ്പുരയിടത്തിന് കൈമാറി ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം പ്രകാശനം ചെയ്തു. ചെമ്പേരി മാതാവിൻ്റെ വലിയ അനുഗ്രഹമാണ് ബസിലിക്ക പദവിയെന്നും പരിശുദ്ധ അമ്മ ഇനിയും നമ്മെ മുന്നാേട്ട് നയിക്കട്ടെയെന്നും മാർ വലിയമറ്റം ആശംസിച്ചു. ചെമ്പേരിയിലെ തൻ്റെ തറവാട് ഇടവക ബസിലിക്കയായതിൽ ഏറെ അഭിമാനിക്കുന്നതായി ബെൽത്തങ്ങാടി രൂപത ബിഷപ്പ് മാർ ലോറൻസ് മുക്കുഴി പറഞ്ഞു. ബസിലിക്കയുടെ പ്രഥമ റെക്ടറായി ചുമതലയേറ്റ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ടിനെ ബിഷപ്പ് ഷാളണിയിച്ചും മാല ചാർത്തിയും ആദരിച്ചു. മാണ്ഡ്യ രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, കണ്ണൂർ രൂപത ബിഷപ്പ് റവ.ഡോ.അലക്സ് വടക്കുംതല, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, എംഎൽഎമാരായ സജീവ് ജോസഫ്, സണ്ണി ജോസഫ്, ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി എന്നിവർ പ്രസംഗിച്ചു. ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് സ്വാഗതവും ഇടവക കോ ഓർഡിനേറ്റർ സുനിൽ നായിപ്പുരയിടത്തിൽ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009