ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പന്തൊട്ടി ക്വാറി ഭീഷണി; കലക്ടറും ഉന്നതതല സംഘവും സന്ദർശിച്ച് നടപടിഎടുക്കണം: ശ്രീകണ്ഠപുരം മുൻസിപ്പൽ യുഡിഎഫ് നേതൃസംഘം

Whatsapp Image 2024 08 14 At 15.17.44

ചെമ്പന്തൊട്ടിയിലെ വിവാദ കോറി യു ഡി എഫ് നേതാക്കൾ സന്ദർശിക്കുന്നു

പരസ്യം

ശ്രീകണ്ഠാപുരം: ചെമ്പന്തൊട്ടി നായനാർ മലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിവാദ ക്വാറി ജില്ലാ കലക്ടറും അതുമായി ബന്ധപ്പെട്ട സർക്കാർ തലത്തിലെ ഡിപ്പാർട്ട്മെൻറ് ഉന്നതതല സംഘവും ഉടൻ സന്ദർശിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ശ്രീകണ്ഠപുരം മുൻസിപ്പൽ യുഡിഎഫ് നേതൃസംഘം ആവശ്യപ്പെട്ടു. ഇന്ന് രാവിലെ പ്രസ്തുത കോറി സന്ദർശിച്ചതിനുശേഷം ആണ് നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രസ്തുത ക്വാറി താൽക്കാലികമായി നിർത്തിവെക്കാൻ ശ്രീകണ്ഠപുരം നഗരസഭ തീരുമാനമെടുത്തിട്ടുണ്ട്. സർക്കാർ തലത്തിലെ വിവിധ ഡിപ്പാർട്ട്മെൻറ് കൾ നൽകുന്ന അനുമതിയിൽ പറയുന്ന നിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് യുഡിഎഫ് നേതൃ സംഘം ആരോപിക്കുന്നത്. ഈ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ച ക്വാറി കണ്ണൂർ ജില്ലാ കലക്ടറും ബന്ധപ്പെട്ട ഡിപാർട്ട്മെൻ്റ് ഉന്നത സംഘവും സന്ദർശിക്കുകയും നിയമം ലംഘിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറി ജനഹിതം മനസ്സിലാക്കിപ്രവർത്തനം നിർത്തിവെക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു ജനങ്ങളുടെ ജീവനും സ്വത്തിനും ആണ് പ്രാധാന്യം നൽകേണ്ടതെന്നും വയനാട്ടിലടക്കം അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇത് ഗൗരവമായി ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട അധികാരികളും കാണണമെന്നും ക്വാറി വിഷയത്തിൽ ചെമ്പന്തൊട്ടിയിൽ ഉണ്ടായ ജനവികാരത്തോടൊപ്പം യുഡിഎഫ് എക്കാലത്തും ഉണ്ടാകുമെന്നും സമരത്തിൻ്റെ പേരിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന യുഡിഎഫിനെയും നഗരസഭയെയും പ്രതിക്കൂട്ടിലാക്കാൻ ചിലർ നടത്തുന്ന ശ്രമം നാട്ടുകാർ തിരിച്ചറിയണമെന്നും നേതാക്കൾ അറിയിച്ചു എം ഒ മാധവൻ മാസ്റ്റർ, കെ സലാഹുദ്ദീൻ, കെ പി ഗംഗാധരൻ,അഡ്വക്കറ്റ് ഇ വി രാമകൃഷ്ണൻ,എൻ പി റഷീദ്, ഡോക്ടർ കെ വി ഫിലോമിന,എൻപി സിദ്ദീഖ്, ജിയോ ജേക്കബ്, എൻ ജെ സ്റ്റീഫൻ, ഒ വി ഹുസൈൻ ഹാജി,കെ സി ജോസഫ്,കെ ശിവദാസൻ, പി നൂറുദ്ദീൻ, പി പി ചന്ദ്രാംഗതൻ,എ വി ഷീന, കുഞ്ഞിരാമൻ മാസ്റ്റർ, നിഷിത റഹ്മാൻ, ആലീസ്, എ ഇബ്രാഹിം, ജോണി പെരുമ്പള്ളി, ഡോ അഗസ്റ്റിൻ, റസ്സൽ ചെമ്പന്തൊട്ടി തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം