പെരുന്തിലേരി എ യു പി സ്കൂളിൽ നടന്ന “ഭാഷാമൃതം” പരിപാടി തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകണ്ഠപുരം: പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ഭാഷാ പരിപോഷണത്തിനായി അഡ്വ. സജീവ് ജോസഫ് എംഎൽഎയുടെ ദിശാദർശൻ പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഭാഷാമൃതം പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം പെരിന്തിലേരി എ യു പി സ്കൂളിൽ നിർവഹിച്ചു.രണ്ടാം ക്ലാസിൽ “എൻറെ ഭാഷ”എന്ന പേരിൽ മലയാളഭാഷാ പരിശീലനവും, ഏഴാം തരത്തിൽ “ടോക് മാസ്റ്റേഴ്സ്” എന്ന പേരിൽ ഇംഗ്ലീഷ് ഭാഷ പരിശീലനവുമാണ് ഈ വർഷം നടപ്പിലാക്കുന്ന പദ്ധതി. പദ്ധതിയുടെ ഭാഗമായി ചുമതലയുള്ള അധ്യാപകർക്ക് ഈ മാസം 17ന് മടമ്പം ബിഎഡ് കോളേജിൽ പരിശീലനവും നൽകും.തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി സി അരവിന്ദാക്ഷൻ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. എസ്.ആർ ജി കൺവീനർ മുഹമ്മദ് റഫീഖ് പദ്ധതി അവതരണം നടത്തി. ശ്രീരാഗ് എം, സ്മിത പി സി, ശ്രുതി കെ കെ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009