ഇരിട്ടി: വൈദ്യുതി മേഖലയില്‍ സ്വയംപര്യാപ്‌തത നേടുന്നതിനായി കെഎസ്ഇബി നടപ്പിലാക്കുന്ന പഴശിസാഗര്‍ ജലപദ്ധതിയുടെ പൂര്‍ത്തീകരണം മന്ദഗതിയില്‍ ഇഴയുന്നു.
പദ്ധതിയുടെ നിര്‍മാണം പാതിവഴിയിലായിട്ടും പുനരാരംഭിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ മറ്റു വൈദ്യുതി പദ്ധതികള്‍ പോലെ കൂറ്റന്‍ അണക്കെട്ടോ നെടുനീളന്‍ കനാലുകളോ പഴശി സാഗര്‍ പദ്ധതിക്കില്ല. എന്നിട്ടും നിര്‍മാണം തുടങ്ങി ആറരവര്‍ഷം പിന്നിട്ടിട്ടും നാല്‍പത്തിരണ്ടു ശതമാനം പ്രവര്‍ത്തികള്‍ മാത്രമേ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുളളൂ. കേരള വൈദ്യുതി ബോര്‍ഡിന്റെ പൂര്‍ണമേല്‍നോട്ടത്തില്‍ നടത്തുന്ന കണ്ണൂര്‍ ജില്ലയിലെു പ്രധാനജലവൈദ്യുത പദ്ധതികളിലൊന്നാണ് പഴശി സാഗര്‍പദ്ധതി. പ്രവൃത്തി വൈകുന്നതുമായി ബന്ധപ്പെട്ട് സിവില്‍ കരാറുകാരന് കഴിഞ്ഞ ഏപ്രില്‍ 30-ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കരാറുകാരന്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. എന്നാൽ കരാറുകാരന്‍ കാരണം കാണിക്കൽ കാര്യത്തില്‍ വ്യക്തമായ മറുപടി KSEB ക്ക് കൃത്യമായി കൊടുത്തിട്ടുണ്ടെന്നും. ചില കാര്യങ്ങളിൽ കാലതാമസം വന്നെങ്കിലും ഇത്രയും വൈകാൻ കാരണമായത് KSEBയുടെ ഭാഗത്തിൽ നിന്നുള്ള കാലതാമസംകാരണം ആണെന്നും . ഇക്കാര്യങ്ങളൊക്കെ ഞങ്ങൾ, കഴിഞ്ഞ ജൂലൈ 1ന് കോഴിക്കോട് ഓഫീസിൽ വെച്ച് ഹിയറിങ്ങിൽ പറഞ്ഞിട്ടുണ്ടെന്നും കരാറുകാർ പറയുന്നു. പഴശി ഇറിഗേഷന്‍ പദ്ധതിയുടെ അണക്കെട്ടില്‍ ശേഖരിച്ചു നിര്‍ത്തുന്ന വെളളമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. കാലവര്‍ഷത്തിലും ഡാമിന്റെ ഷട്ടറുകള്‍ അടച്ചു വെളളം സംഭരിക്കാനാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിട്ടിരുന്നത്. ജലവിഭവവകുപ്പിന് കീഴിലുളള പഴശി പദ്ധതിയുടെ 3.05 ഹെക്‌ടര്‍ സ്ഥലമാണ് വൈദ്യുതി പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. പ്രാരംഭ ഘട്ടമെന്ന നിലയില്‍ അണക്കെട്ടില്‍ നിന്നും വൈദ്യുതി പദ്ധതിയുടെ പവര്‍ ഹൗസിലേക്ക് വെളളം എത്തിക്കുന്നതിനുളള മൂന്ന് തുരങ്കത്തിന്റെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 2.50 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് വൈദ്യുതി ഉല്‍പാദനത്തിനായി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിനാല്‍ ജലശക്തികൊണ്ടുളള വൈദ്യുതി ഉല്‍പാദനം സ്വപ്‌നമായി മാറിയിരിക്കുകയാണ്. പഴശി അണക്കെട്ടിന്റെ വെളളം ഉപയോഗിച്ചു 7.50 മെഗാവാട്ട് സ്ഥാപിത ശേഷിയില്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ നിന്നും പ്രതിവര്‍ഷം 25.16 മില്യണ്‍ യൂനിറ്റ് വൈദ്യുതി ലഭി ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009