ശ്രീകണ്ഠപുരം: പയ്യാവൂർ പാടാംകവല സെക്ഷൻ ഫോറസ്റ്റ് ഓഫിസിന് സമീപത്ത് വനംവകുപ്പ് ജീവനക്കാർക്കായുള്ള ക്വാർട്ടേഴ്സ് കെട്ടിട നിർമാണം പുരോഗമിക്കുന്നു. എല്ലാ സൗകര്യങ്ങളോടുംകൂടിയ ക്വാർട്ടേഴ്സ് കെട്ടിടമാണ് ഒരുങ്ങുന്നത്.
മലയോരത്തിന്റെ വനാതിർത്തികളിൽ കാട്ടാനശല്യവും മറ്റ് വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാകുമ്പോഴും പാടാം കവലയിലെ ഫോറസ്റ്റ് ഓഫിസിൽ വേണ്ടത്ര സൗകര്യങ്ങളില്ലായിരുന്നു. ജീവനക്കാർക്ക് സഞ്ചരിക്കാനുള്ള വാഹനമോ കാട്ടാനകളെ തുരത്താനുള്ള പടക്കമോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത സ്ഥിതിയുണ്ടായിരുന്നു. പലപ്പോഴും ജീവനക്കാർ തങ്ങളുടെ ഇരുചക്രവാഹനങ്ങളിലാണ് വനമേഖലയിലെ ഉൾറോഡുകളിലൂടെ കാട്ടാനകളെ തുരത്താൻ ജീവൻ പണയം വെച്ച് പോയിരുന്നത്. ഉളിക്കൽ, ഇരിക്കൂർ, പടിയൂർ, പയ്യാവൂർ, ചെങ്ങളായി, മലപ്പട്ടം, ഏരുവേശ്ശി പഞ്ചായത്തുകളും ശ്രീകണ്ഠപുരം നഗരസഭയും ഉൾപ്പെടുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫിസിന്റെ ദുരവസ്ഥ പരിഹരിക്കാൻ വനം വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുയർന്നിരുന്നു. തുടർന്ന് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ വനം മന്ത്രിയെ നേരിട്ടുകണ്ട് സൗകര്യങ്ങൾ ഒരുക്കാൻ അഭ്യർഥിച്ചു. ക്വാർട്ടേഴ്സ് ഒരുങ്ങുന്നതോടെ വനം വകുപ്പ് ജീവനക്കാർക്ക് കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാനും സാധിക്കും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009