ശ്രീകണ്ഠാപുരം വാർത്തകൾ

മതസൗഹാർദ്ദം തകർക്കാൻ അനുവദിക്കില്ല: കത്തോലിക്കാ കോൺഗ്രസ് 

Whatsapp Image 2024 08 12 At 19.33.34

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കുവാനുള്ള കുൽസിത നീക്കങ്ങളെ എന്ത് വിലകൊടുത്തും തടയുകയും മതസൗഹാർദവും സമാധാന അന്തരീക്ഷവും സംരക്ഷിക്കുകയും ചെയ്യുമെന്ന് കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി പ്രസ്താവിച്ചു.

പരസ്യം

പയ്യാവൂർ: ക്രൈസ്തവ സ്കൂളുകളിലും കോളജുകളിലും പ്രത്യേക വിഭാഗത്തിൽ പെട്ടവർക്ക് പ്രാർത്ഥന മുറി അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ  മതസൗഹാർദം തകർക്കുകയെന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം നിക്ഷിപ്ത താത്പര്യക്കാർ ശ്രമം നടത്തി വരികയാന്ന്. അടുത്ത നാളിൽ മൂവാറ്റുപുഴ നിർമല കോളേജിലും  ഇതേ വിഷയമുന്നയിച്ച് ചിലർ നടത്തിയ  അപകടകരമായ നീക്കത്തിനെതിരായി കേരളത്തിലുടനീളം വ്യാപകമായ പ്രതിഷേധമുയരുകയുണ്ടായി.  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള വിഷയങ്ങൾ പരിഗണിക്കാൻ  സാധിക്കുകയില്ലെന്ന മാനേജ്മെന്റിന്റെ ശക്തമായ നിലപാടിനെ തുടർന്ന് ആ വിഷയം അവിടെ അവസാനിച്ചിരുന്നതാണ്. എന്നാൽ ഇന്നലെ (12/08/24 തിങ്കൾ) ക്രിസ്ത്യൻ ന്യുനപക്ഷത്തിന്റെ ഉടമസ്ഥതയിലുള്ള പൈങ്ങോട്ടൂർ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലും പ്രത്യേക വിഭാഗത്തിൽപെട്ടവർക്ക് പ്രാർത്ഥനമുറി ആവശ്യപ്പെട്ടുകൊണ്ട് പ്രിൻസിപ്പലിനെ സമീപിച്ചിരിക്കുകയാണ്.  ഇതര മതസ്ഥരെ പ്രകോപിപ്പിക്കുന്ന  ഇത്തരത്തിലുള്ള ആവശ്യങ്ങൾ ഒരുകാരണവശാലും  അംഗീകരിക്കാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം വിദ്യാഭ്യാസം മാത്രമാണെന്നും വിഭജനത്തിനും വിദ്വേഷത്തിനും കാരണമാകുന്ന ഏതൊരു നീക്കത്തെയും  ശക്തിയുക്തം എതിർക്കുമെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കുന്നു.  കേരളത്തിൽ നിലനിൽക്കുന്ന മതമൈത്രി ഇല്ലാതാക്കുന്ന തീവ്രവാദപരമായ നീക്കങ്ങൾ  എല്ലാ മതവിഭാഗങ്ങളും തള്ളിക്കളയേണ്ടതാണ്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കുവാനുള്ള കുൽസിത നീക്കങ്ങളെ എന്ത് വിലകൊടുത്തും തടയുകയും മതസൗഹാർദവും സമാധാന അന്തരീക്ഷവും സംരക്ഷിക്കുകയും ചെയ്യുമെന്ന് കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി പ്രസ്താവിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത്,  ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.    റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം