പടിയൂർ കൊമ്പൻപാറയിലെ എം.രാജൻ, കെ.ജെ.മാത്യു, പ്രദീഷ് കുമാർ, ജസ്സി കുഞ്ഞിപ്പള്ളി, സുമ വരിക്കൽ, സിന്ധു ആശാരിപറമ്പിൽ, പോൾസൺ കൊന്നനാട്ട്, സുധീഷ് വയോറ, ചീത്തകരപറമ്പിൽ രമണി, ശ്യാമള, സജി വരിക്കൻ, ആലീസ് പയ്ക്കാട്ട് എന്നിവരാണു കൃഷിയോടുള്ള സ്നേഹത്തിൽ ഒരുമ കണ്ടെത്തിയത്.
പടിയൂർ: കൂട്ടമായി വളരുന്ന ചെടികൾ പോലെയായിരുന്നു ഒരുമ കൃഷിക്കൂട്ടത്തിലെ അംഗങ്ങൾ. കൊയ്യുന്നതും വിതയ്ക്കുന്നതുമെല്ലാം ഒരുമിച്ച്. ഇടയ്ക്ക് കൂട്ടത്തിലൊരാൾക്ക് അസുഖം വന്നപ്പോൾ മാറ്റിനിർത്താതെ അദ്ദേഹത്തിനു വേണ്ടി കൂടി അവർ കൃഷിചെയ്യുന്നു. വാക്കിലും പ്രവൃത്തിയിലും കൂട്ടായ്മയുടെ ഫലം കൊയ്യുകയാണ് പടിയൂർ കൊമ്പൻപാറയിലെ ഒരുമ കൃഷിക്കൂട്ടം. എം.രാജൻ, കെ.ജെ.മാത്യു, പ്രദീഷ് കുമാർ, ജസ്സി കുഞ്ഞിപ്പള്ളി, സുമ വരിക്കൽ, സിന്ധു ആശാരിപറമ്പിൽ, പോൾസൺ കൊന്നനാട്ട്, സുധീഷ് വയോറ, ചീത്തകരപറമ്പിൽ രമണി, ശ്യാമള, സജി വരിക്കൻ, ആലീസ് പയ്ക്കാട്ട് എന്നിവരാണു കൃഷിയോടുള്ള സ്നേഹത്തിൽ ഒരുമ കണ്ടെത്തിയത്. സംഘം സെക്രട്ടറിയായ രാജന് അടുത്തിടെ കാൻസർ ബാധിച്ചു. കൃഷി ചെയ്യാൻ പറ്റാതെ മാറിനിൽക്കാൻ തയാറായ രാജനെ വിടാൻ മറ്റംഗങ്ങൾ ഒരുക്കമായിരുന്നില്ല, ചേർത്തുപിടിച്ചു. ദൂരസ്ഥലങ്ങളിൽ പാട്ടത്തിനെടുത്തു കൃഷി ചെയ്തിരുന്നവർ രാജന്റെ വീടിനോടു ചേർന്നുള്ള പറമ്പിൽ കൃഷി ആരംഭിച്ചു. കൂട്ടുകാർ കൃഷിചെയ്യുന്നതു രാജൻ വീട്ടിൽനിന്നു നോക്കിയിരിക്കും. ചേന, ചേമ്പ്, വാഴ, വഴുതന, പച്ചമുളക്, ഇഞ്ചി, മഞ്ഞൾ, കൂർക്ക, പയർ, മരച്ചീനി തുടങ്ങി ഒട്ടുമിക്ക ഇനങ്ങളും രാജനുവേണ്ടി ഇവർ കൃഷി ചെയ്തു. ഓണത്തിനു വിളവെടുക്കും എല്ലാവരും ഒരുമിച്ച് ഓണമുണ്ണും. രാജന്റെ രോഗം ഭേദമായി കൃഷിയിലേക്കു തിരികെ എത്തുംവരെ രാജന്റെ കണ്ണെത്തുംദൂരത്ത് കൃഷിയിറക്കാനാണു തീരുമാനം. വിളവിൽ ഒരു പങ്ക് അനാഥാലയങ്ങളിലേക്കും നൽകും. പടിയൂർ പഞ്ചായത്തു കൃഷിഭവനിൽ റജിസ്റ്റർ ചെയ്ത കൃഷിക്കൂട്ടത്തെ ഇത്തവണ പഞ്ചായത്തിലെ മികച്ച കൃഷിക്കൂട്ടമായി തിരഞ്ഞെടുത്തിട്ടുണ്ട്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009