കണ്ണൂർ: മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചു കടക്കവെ അതിവേഗത്തിൽ വന്ന കാറിടിച്ച് യുവതി മരിച്ചു. കണ്ണൂർ മരക്കാർകണ്ടിയിലെ ബൂസ്റ്റ് ക്ലബിനു സമീപം ഷംനാസിൽ ഷംന ഫൈഹാസ് (39) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെ മുഴപ്പിലങ്ങാട് മഠത്തിനു സമീപമായിരുന്നു സംഭവം.
മുഴപ്പിലങ്ങാട്ടെ ബന്ധുവിൻ്റെ വിവാഹ വീട്ടിലേക്കു പോകുന്നതിനായി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. മാതാപിതാക്കളും മകളും കൂടെയുണ്ടായിരുന്നു. അവർക്ക് റോഡിനപ്പുറത്തേക്ക് എത്താനായെങ്കിലും ഷംന റോഡിൽ കുടുങ്ങുകയായിരുന്നു. ഇതേതുടർന്ന് കാർ വന്നിടിച്ച് ഷംനയെ മറിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്ന് ഉച്ചയ്ക്ക് സിറ്റി ജുമാ മസ്‌ജിദിൽ. മുഹമ്മദ് അബ്‌ദുള്ള -ഷാഹിദ ദമ്പതികളുടെ മകളാണ്. ഭർത്താവ്: ഫൈഹാസ് മഠത്തിൽ. മക്കൾ: മുഹമ്മദ് ഫിസാൻ (സി.എ വിദ്യാർഥി, ബംഗളൂരു), സൈന നഷ്വ (ദീനുൽ ഇസ്‌ലാം സഭ വിദ്യാർഥിനി).
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009