ശ്രീകണ്ഠപുരം: മലപ്പട്ടം സെന്ററിലെ പ്രവർത്തനം നിലച്ച സോപ്പ് നിർമാണ കെട്ടിടം കോട്ടുറുമകളുടെ വിളയാട്ടുകേന്ദ്രമായി. കാലങ്ങളായി ഇവിടെ തമ്പടിച്ചിരിക്കുന്ന കോട്ടുറുമകൾ രാത്രിയാകുന്നതോടെ സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്നതാണ് ആളുകളെ ദുരിതത്തിലാക്കുന്നത്.
മുറികളിലും വസ്ത്രങ്ങളിലും പാത്രങ്ങളിലുമെല്ലാം കോട്ടുറുമയാണ്. കിണറ്റിലും വാട്ടർ ടാങ്കിലും കോട്ടുറുമ നിറയുന്നത് കാരണം കുടിവെള്ളം പോലും മുട്ടുന്ന അവസ്ഥയാണ്. ആളുകളുടെ മൂക്കിലും ചെവിയിലും കയറുന്നത് മൂലം ആശുപത്രിയിൽ അഭയം തേടേണ്ട അവസ്ഥയുമുണ്ട്. രാത്രിസമയങ്ങളിൽ ഇരുചക്രവാഹനങ്ങളുടെ ലൈറ്റുകളിലേക്ക് കോട്ടുറുമ പാറി എത്തുന്നതിനാൽ യാത്രക്കാരും വൻ ദുരിതത്തിലാണ്. ശല്യം കാരണം മലപ്പട്ടം-കാപ്പാട്ടുകുന്ന് റോഡിലൂടെ രാത്രി യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. കേരള ഖാദി ബോർഡിന്റെ സഹകരണത്തോടെ ആരംഭിച്ച സോപ്പുനിർമാണ കെട്ടിടം 30 വർഷത്തോളമായി കാടുകയറിക്കിടക്കുകയാണ്. കെട്ടിടം പൊളിച്ചു നീക്കാനോ കോട്ടുറുമക്കൂട്ടത്തെ മരുന്നുതളിച്ച് നശിപ്പിക്കാനോ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009