ചെമ്പം തൊട്ടി : ചെമ്പം തൊട്ടിയിലെ നൂറ് കണക്കിന് കുടുംബങ്ങൾക്ക് ഭീഷണിയായ ഞണ്ണമല യിലെ ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകളടക്കം നൂറ് കണക്കിന് ആൾക്കാർ ക്വാറിയിലേക്ക് നടത്തിയ മാർച്ച് അഡ്വ: സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നീയമവിരുദ്ധമായി ബഞ്ച് അടിക്കാതെ പ്രവർത്തിക്കുന്ന ഈ ക്വാറി ഉടൻ അടച്ചുപൂട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പ്രദേശവാസികൾക്ക് ഉറപ്പുനൽകി. നീയമവിധേയമായി പ്രവർത്തിക്കാത്ത ക്വാറിയുടെ ലൈസൻസ് റദ്ദാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചെമ്പം തൊട്ടി സെൻ്റ് ജോർജ് ഫൊറോന വികാരി റവ. ഫാ. ആൻ്റണി മഞ്ഞളാംകുന്നേൽ അദ്ധ്യക്ഷതവച്ചിച്ചു. തലശ്ശേരി അതിരൂപതയുടെ പിന്തുണ അഭിവന്ദ്യ മെത്രാപ്പോപ്പില ലീത്ത മാർ:ജോസഫ് പാം ബ്ളാനി വാഗ്ദാനം ചെയ്തതായി അച്ചൻ അറിയിച്ചു. ഖത്തീബ് അബ്ദുറഹിമാൻ സക്കാഫി, ജനകീയ കമ്മറ്റി ചെയർമാൻ വർഗീസ് വയലാ മണ്ണിൽ, രക്ഷാധികാരി കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, കൺവീനർ ഷംസീർ കെ.എം. കൗൺസിലർമാരായ ഷീന എം.വി ബേബിച്ചൻ ചിറപ്പുറം ,മരാമത്ത് സ്ഥിരം അദ്ധ്യക്ഷൻ കെ.സി. ജോസഫ്, സി.പി.എം. ലോക്കൽ സെക്രട്ടറി പ്രകാശൻ എം, നെടിയങ്ങമണ്ഡലം പ്രസിഡണ്ട് ജിയോ നെടിയങ്ങബാങ്ക് പ്രസിഡണ്ട് ജോണി പെരുമ്പള്ളിൽ, അഡ്വ. ബിനോയി തോമസ്, ഷിനോ പാറക്കൽ,പി.സി. ജോസ്, സിനാജുദ്ധീൻ എം.എ, ജോർജ് ആലപ്പാട്ട്, സണ്ണി കൊച്ചുപുരക്കൽ, ജോയി നെയ്മണ്ണിൽ, വിനോദ് പുത്തൻപുര , സജി മേലേട്ട് പ്രസംഗിച്ചു. ക്വാറി ഉടൻ പൂട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകും. എന്നിട്ടും നടപടി ഉണ്ടായില്ലെങ്കിൽ ആയിരങ്ങൾ പങ്കെടുക്കുന്ന ജനകീയ കൺവൻഷൻ വിളിച്ചു കുട്ടി സമരപ്രഖ്യാപന കൺവൻഷൻ നടത്തുമെന്ന് ക്വാറി വിരുദ്ധ സമിതി ഭാരവാഹികൾ അറിയിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009