കോട്ടയം: റബര്‍ വില സര്‍വകാല റെക്കോര്‍ഡില്‍. റബർ ബോർഡ് വില 244 രൂപ ആയിരുന്നെങ്കിൽ ഇന്നലെ കോട്ടയത്ത് വ്യാപാരം നടന്നത് 250 രൂപയ്ക്കു വരെ. ചെറുകിട വ്യാപാരികൾ കൂടുതലായും റബർ ശേഖരിച്ചത് 248 – 249 രൂപയ്ക്കുമാണ്.
2011 ഏപ്രിലിൽ രേഖപ്പെടുത്തിയ 243 രൂപയായിരുന്നു ഔദ്യോഗികമായി ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില. അന്ന് 247 രൂപയ്ക്കു വരെ ഏതാനും ദിവസങ്ങളില്‍ ചെറിയ തോതില്‍ വ്യാപാരം നടന്നിരുന്നതായി വ്യാപാരികൾ പറയുന്നു. പിന്നീട് കുറഞ്ഞ് 90 രൂപയില്‍ വരെയെത്തിയ വിലയാണ് ഇപ്പോള്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ചില ടയര്‍ കമ്പനികള്‍ മാത്രമാണു കഴിഞ്ഞ ദിവസങ്ങളില്‍ ചരക്ക് വാങ്ങിയിരുന്നത്. ഇന്നലെ വിപണിയിലുണ്ടായിരുന്ന പ്രമുഖ ടയര്‍ കമ്പനികള്‍ എല്ലാം റബര്‍ ബോര്‍ഡ് വിലയ്ക്കു മാത്രം വാങ്ങിയപ്പോള്‍ ടയര്‍ ഇതര കമ്പനികള്‍ കൂടിയ വിലക്കു വാങ്ങി. ചെരിപ്പു കമ്പനികള്‍ ഉള്‍പ്പെടെ ടയര്‍ ഇതര കമ്പനികള്‍ 250 രൂപയ്ക്കു വരെ വാങ്ങിയതോടെ വിലയില്‍ പുതിയ ചരിത്രം പിറക്കുകയായിരുന്നു. വളരെ കുറഞ്ഞ അളവില്‍ മാത്രമായിരുന്നു വ്യാപാരമെങ്കിലും റെക്കോര്‍ഡ് വിലയില്‍ കച്ചവടം നടന്നതിന്റെ ആഹ്‌ളാദത്തിലാണു കര്‍ഷകരും വ്യാപാരികളും.രാജ്യാന്തര വില താഴ്ന്നു നില്‍ക്കുമ്പോഴും ആഭ്യന്തര വിപണിയില്‍ ഉയര്‍ച്ച കാണിക്കുന്നതു ശുഭസൂചനയാണെന്നു വിദഗ്ധര്‍ പറയുന്നു. ആഗോളതലത്തിൽ ചരക്കുനീക്കത്തിനുള്ള ചെലവ് വർധിച്ചിട്ടുണ്ട്. കണ്ടെയ്‌നർ ചാർജ് കൂടിയത് ഇറക്കുമതി ലാഭകരമല്ലാതാക്കുന്നു. ഈ സാഹചര്യത്തിൽ കിലോയ്ക്ക് 300 രൂപയിലേക്ക് റബർ കുതിക്കാനുള്ള സാധ്യതയുണ്ട്. ആഭ്യന്തര വിപണിയില്‍ ഉള്‍പ്പെടെ തുടരുന്ന ക്ഷാമമാണു വില വര്‍ധിക്കാനുള്ള പ്രധാന കാരണം. ഇത്തവണ മഴക്കാല ടാപ്പിങ്ങ് ദിനങ്ങളുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായി. ഒട്ടുപാല്‍ വിലയും കുതിച്ചു പായുകയാണ്. 158 രൂപയ്ക്കു വരെ കര്‍ഷകരില്‍ നിന്ന് ഒട്ടുപാല്‍ സംഭരിക്കുന്നുണ്ട്. എന്നാല്‍, കുതിച്ചു കൊണ്ടിരുന്ന ലാറ്റക്‌സ് വിലയില്‍ കുറവുണ്ടാകുന്നതു കര്‍ഷകരെ ആശങ്കപ്പെടുത്തുന്നു. ഇന്നലെ രണ്ടു രൂപ കുറഞ്ഞ് 243 രൂപയായിരുന്നു. കര്‍ഷകര്‍ക്ക് 228 രൂപ മാത്രമേ ലഭിക്കൂ. അതേസമയം, ഒരു ലക്ഷം ടണ്‍ ഇറക്കുമതി റബര്‍ എത്തുമെന്നും വില കുറഞ്ഞേക്കുമെന്ന സൂചനയും വ്യാപാരികള്‍ നല്‍കുന്നുണ്ട്. ആദ്യഘട്ടമായി മൂന്നു കമ്പനികള്‍ ചേര്‍ന്ന് ഇറക്കുമതി ചെയ്യുന്ന 6000 ടണ്‍ റബര്‍ അടുത്തയാഴ്ച ആദ്യം എത്തും. ഇതു ചെറിയ തോതില്‍ വില കുറയാന്‍ കാരണമാകുമെന്ന് ആശങ്കയിലാണ് കർഷകർ. എന്നാല്‍, രാജ്യാന്തര തലത്തില്‍ തുടരുന്ന ക്ഷാമം കാരണം ഇറക്കുമതിയെത്തുടര്‍ന്നുണ്ടാകുന്ന വിലയിടിവ് താത്കാലികം മാത്രമായിരിക്കുമെന്നും ദീര്‍ഘകാല തിരിച്ചടിയുണ്ടാകുമെന്നു കരുതുന്നില്ലെന്നുമാണ് വാണിജ്യ വിദഗ്ധര്‍ പറയുന്നത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009